കുഫോസ് വി.സി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ കെ.റിജി ജോൺ സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളി
കേസിലെ കക്ഷികളുടെ വിശദമായ സത്യവാങ്മൂലം പരിശോധിച്ച ശേഷം കേസിലേക്ക് കടക്കാമെന്നാണ് കോടതി പറഞ്ഞത്.
ന്യൂഡൽഹി: ഫിഷറീസ് സർവകലാശാല വി.സി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ കെ. റിജി ജോൺ സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഹരജിയിൽ ചാൻസലർക്കും യു.ജി.സിക്കും കോടതി നോട്ടീസയച്ചു. കേസിലെ കക്ഷികളുടെ വിശദമായ സത്യവാങ്മൂലം പരിശോധിച്ച ശേഷം കേസിലേക്ക് കടക്കാമെന്നാണ് കോടതി പറഞ്ഞത്.
2018-ലെ യു.ജി.സി ചട്ടപ്രകാരം രൂപീകരിക്കാത്ത സെർച്ച് കമ്മിറ്റിയാണ് റിജി ജോണിനെ വൈസ് ചാൻസലർ ആയി നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. എന്നാൽ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാർഷിക വിദ്യാഭ്യാസവും, ഗവേഷണവും സംസ്ഥാന ലിസ്റ്റിൽ പെട്ടവയാണ്. അതിനാൽ ഫിഷറീസ് സർവകലാശാലക്ക് യു.ജി.സി ചട്ടം ബാധകമല്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം.
Next Story
Adjust Story Font
16