Quantcast

'സര്‍ക്കാരിനെ കേള്‍ക്കാതെ തള്ളി'; സിസ തോമസിനെതിരായ ഹരജിയില്‍ സുപ്രിംകോടതിയില്‍ തിരിച്ചടി

ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് കോടതി വിമർശനം

MediaOne Logo

Web Desk

  • Updated:

    2024-03-05 08:02:15.0

Published:

5 March 2024 6:55 AM GMT

സര്‍ക്കാരിനെ കേള്‍ക്കാതെ തള്ളി; സിസ തോമസിനെതിരായ ഹരജിയില്‍ സുപ്രിംകോടതിയില്‍ തിരിച്ചടി
X

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന് സുപ്രിംകോടതിയിൽ തിരിച്ചടി. സാങ്കേതിക സർവകാലശാല(കെ.ടി.യു) മുൻ വി.സി സിസ തോമസിനെതിരായ ഹരജി കോടതി തള്ളി. സർക്കാരിന്റെ വാദം പോലും കേൾക്കാതെയാണ് ഹരജി തള്ളിയത്.

സിസ തോമസിനെതിരായ അച്ചടക്ക നടപടി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണു കോടതി നടപടി. ഗവർണറുടെ നിർദേശപ്രകാരമായിരുന്നു സിസ കെ.ടി.യു വിസിയായി ചുമതലയേറ്റത്. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് കോടതി വിമർശിച്ചു.

Summary: The Supreme Court dismisses the plea filed by the Kerala state government against the former VC of Technical University (KTU) Ciza Thomas

TAGS :

Next Story