Quantcast

സർക്കാരിന് തിരിച്ചടി; ആർ.ബി.ഐ നിയന്ത്രണത്തിലുള്ള ബാങ്ക് ഇതര സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനത്തിനാകില്ലെന്ന് സുപ്രീംകോടതി

മണപ്പുറം ഫിനാൻസ്, മൂത്തൂറ്റ്, നെടുമ്പള്ളി ഫിനാൻസ് അടക്കം 17 സ്ഥാപനങ്ങൾ നൽകിയ ഹരജിയിലാണ് കോടതി വിധി

MediaOne Logo

Web Desk

  • Published:

    10 May 2022 3:25 PM GMT

സർക്കാരിന് തിരിച്ചടി; ആർ.ബി.ഐ നിയന്ത്രണത്തിലുള്ള ബാങ്ക് ഇതര സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനത്തിനാകില്ലെന്ന് സുപ്രീംകോടതി
X

ന്യൂഡൽഹി: ആർ.ബി.ഐ നിയന്ത്രണത്തിലുള്ള ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ കേരള സർക്കാരിന് കഴിയില്ലെന്ന് സുപ്രീംകോടതി. കേരള മണി ലെൻഡേഴ്‌സ് ആക്ട് പ്രകാരം ഇവ നിയന്ത്രിക്കാൻ സംസ്ഥാനത്തിനാകില്ലെന്ന് കോടതി വ്യക്തമാക്കി.

സംസ്ഥാന ആക്ട് ബാധകമാകുമെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീംകോടതി വിധി. ആർ.ബി.ഐ നിയമ ഭേദഗതി പ്രകാരം രജിസ്റ്റർ ചെയ്തതിനാൽ ഈ സ്ഥാപനങ്ങൾക്ക് സംസ്ഥാന ആക്ട് ബാധകമാകില്ലെന്ന് കോടതി അറിയിച്ചു.

മണപ്പുറം ഫിനാൻസ്, മൂത്തൂറ്റ്, നെടുമ്പള്ളി ഫിനാൻസ് അടക്കം 17 സ്ഥാപനങ്ങൾ നൽകിയ ഹരജിയിലാണ് കോടതി വിധി.

Summary: The Supreme Court has ruled that the Kerala government cannot control non-bank financial institutions controlled by the RBI

TAGS :

Next Story