'ഗവർണർ ഉത്തരവിട്ടിട്ടും പിഴ കെട്ടിവെയ്ക്കണമെന്ന നിബന്ധന അതിശകരം'; മണിച്ചന്റെ മോചനത്തിൽ സംസ്ഥാനത്തിന് സുപ്രിംകോടതിയുടെ നോട്ടീസ്
ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന ഉത്തരവിനെതിരെ ഭാര്യ ഉഷയുടെ ഹരജിയിലാണ് നോട്ടീസ്
ഡൽഹി: കല്ലുവാതുക്കൽ വിഷമദ്യക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് സുപ്രിംകോടതിയുടെ നോട്ടീസ്. മോചനത്തിനായി തുക കെട്ടിവയ്ക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഉഷയുടെ ഹരജിയിലാണ് നോട്ടീസ്.
മണിച്ചന്റെ ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന ഉത്തരവിനെതിരെയാണ് ഹരജി നൽകിയത്. മൂന്ന് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.
ഗവർണർ മോചിപ്പിക്കാൻ ഉത്തരവ് നൽകിയിട്ടും പിഴ കെട്ടിവെയ്ക്കണമെന്ന നിബന്ധന അതിശകരമെന്ന് കോടതി നീരീക്ഷണം.
Next Story
Adjust Story Font
16