ശബരിമലയിൽ കീടനാശിനി അടങ്ങിയ ഏലക്കയുള്ള അരവണ നശിപ്പിക്കാൻ സുപ്രിംകോടതി ഉത്തരവ്
അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് നേരത്തെ അനുവാദം തേടിയിരുന്നു
ഡൽഹി: ശബരിമലയിൽ കീടനാശിനി അടങ്ങിയ ഏലക്കയുള്ള അരവണ നശിപ്പിക്കാൻ സുപ്രിംകോടതി ഉത്തരവ്. സർക്കാരും ദേവസ്വം ബോർഡും നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം. അരവണ നശിപ്പിക്കാൻ നേരത്തെ ദേവസ്വം ബോർഡ് അനുവാദം തേടിയിരുന്നു.
അരവണ ഭക്ഷ്യ യോഗ്യമല്ലെന്നും ഇത് നശിപ്പിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡാണ് കോടതിയെ സമീപിച്ചത്. ഗോഡൗണിൽ കെട്ടി കിടക്കുന്ന അരവണ ഭക്ഷ്യയോഗ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തിയെങ്കിലും ഇത്രയും കാലം കെട്ടി കിടക്കുന്നതിനാൽ ഭക്തർക്ക് വിതരണം ചെയ്യാൻ കഴിയില്ലെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോടതി ഉത്തരവിറക്കിയത്.
Next Story
Adjust Story Font
16