പാമോയില്‍ കേസിലെ ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
പാമോയിൽ കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്തതോടെ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിജിലൻസിന്റെ കുറ്റപത്രം
ന്യൂഡല്‍ഹി: പാമോയില്‍ കേസുമായി ബന്ധപ്പെട്ട് ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.ജെ തോമസ്, ജിജി തോംസൺ എന്നിവര്‍ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലെത്തുന്നത്. നാലു വർഷത്തിനുശേഷമാണ് ഹരജി കോടതി വാദം കേള്‍ക്കാന്‍ എടുക്കുന്നത്.
ഇന്ന് വാദം കേൾക്കരുതെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരനായ പി.ജെ തോമസിന്റെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പാമോയിൽ കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്തതോടെ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിജിലൻസിന്റെ കുറ്റപത്രം. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കിയായിരുന്നു വിജിലൻസ് നിയമനടപടി തുടങ്ങിയത്.
കാൽനൂറ്റാണ്ട് ആകുമ്പോഴും കേസിൽ വിചാരണ ആരംഭിച്ചിട്ടില്ല. അതുകൊണ്ട് സുപ്രിംകോടതിയുടെ ഇന്നത്തെ നടപടി ഏറെ നിർണായകമാണ്.
Summary: The Supreme Court to hear the petitions related to the palmolein oil import scam case today
Adjust Story Font
16