ജനാധിപത്യത്തിലെ രജതരേഖയായി സുപ്രീംകോടതി വിധിമാറും; ജസ്റ്റിസ് കെമാൽ പാഷ
'സ്വാഭാവിക നീതിയുടെ ഏറ്റവുംവലിയ നിഷേധമാണ് ഈ സീൽഡ് കവറുകള്‍, ഇപ്പോൾ അതിനൊരു മാറ്റം വന്നിരിക്കുന്നു'
ജസ്റ്റിസ് കെമാല്‍ പാഷ
കോഴിക്കോട്: ജനാധിപത്യത്തിലെ രജതരേഖയായി സുപ്രീംകോടതി വിധിമാറുമെന്ന് ജസ്റ്റിസ് കെമാൽ പാഷ. മീഡിയവണ്‍ വിലക്ക് റദ്ദാക്കിയ സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെമാല്‍ പാഷയുടെ വാക്കുകള്‍; ' സീല്‍ഡ് കവറുകള്‍ തന്നെ തെറ്റായ പ്രവണതയാണ്. ആരോപണ വിധേയർക്ക് കവറിലെ കാര്യങ്ങൾ അറിയാൻ ഒരു മാർഗവുമില്ല. സ്വാഭാവിക നീതിയുടെ ഏറ്റവുംവലിയ നിഷേധമാണ് ഈ സീൽഡ് കവറുകള്‍. ഇപ്പോൾ അതിനൊരു മാറ്റം വന്നിരിക്കുന്നു. വിമർശിക്കാനുള്ള സ്വാതന്ത്യം ഇല്ലാതാവുന്ന കാലമാണിത്. വോട്ട് കൊടുക്കുന്ന പൗരന് പ്രധാനമന്ത്രിയെ വിമർശിക്കാൻ അധികാരമില്ലെ, പ്രധാനമന്ത്രിയെ വിമർശിക്കുന്നത് എങ്ങനെയാണ് ദേശവിരുദ്ധമാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
സുപ്രീംകോടതി വിധി ജനാധിപത്യത്തിലെ രജതരേഖയായി മാറുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ജനാധിപത്യം പുലർത്താനുള്ള മാധ്യമങ്ങളുടെ പങ്ക് ഒരിക്കലും കുറച്ച്കാണാൻ പറ്റില്ല. എതിരഭിപ്രായം പറയുന്നവന്റെ വായ്മൂടിക്കെട്ടുകയാണിവിടെ. അതിനുള്ള കൂച്ചുവിലങ്ങാണ് സുപ്രീംകോടതി വിധി. മീഡിയവൺ ഞാൻ സ്ഥിരമായി കാണുന്ന ചാനലാണ്. അതിൽ ദേശവിരുദ്ധമായ ഒന്നുമില്ല. ചാനലുകളില്‍ വിമർശനാത്മകമായ കാര്യങ്ങൾ വരും, അതെല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്, ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്യത്തിനും വെള്ളിവെളിച്ചം തന്നെയാണ് ഈ വിധിയെന്നും കെമാൽ പാഷ വ്യക്തമാക്കി.
അതേസമയം മീഡിയവണിന്റെ വിക്ക് റദ്ദാക്കിയ സുപ്രീംകോടതി വിധി ചരിത്രപരമെന്നായിരുന്നു സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്റെ അഭിപ്രായം. സംശയകരമായ ഒരുപാട് കാര്യങ്ങള്‍ ഈ വിധിയിലൂടെ നിവാരണം ചെയ്യാന്‍ സുപ്രീംകോടതിക്ക് കഴിഞ്ഞെന്നും ഹാരിസ് ബീരാന്‍ കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് മീഡിയവണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയത്.ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ല. മീഡിയവണിന്‍റെ ലൈസന്‍സ് നാലാഴ്ചയ്ക്കകം പുതുക്കിനല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
Adjust Story Font
16