മുല്ലപ്പെരിയാർ; ഡാം സേഫ്റ്റിയുടെ മുഴുവൻ അധികാരവും മേൽനോട്ട സമിതിക്ക്
സുപ്രിംകോടതി വ്യാഴാഴ്ച ഉത്തരവിറക്കും
ഡല്‍ഹി: മുല്ലപ്പെരിയാർ കേസിൽ നിർണായ നീക്കവുമായി സുപ്രിം കോടതി. കേന്ദ്രസർക്കാരിൻറെ ഡാം സേഫ്റ്റി ആക്ട് പ്രകാരമുള്ള ഡാം സേഫ്റ്റി അതോറിറ്റിയുടെ എല്ലാ അധികാരം മേൽനോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീംകോടതി അറിയിച്ചു.ഇക്കാര്യത്തിൽ വ്യഴാഴ്ച സുപ്രീംകോടതി ഉത്തരവിറക്കും.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഡാം സുരക്ഷാ നിയമ പ്രകാരം രൂപീകൃതമായ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞാഴ്ച കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഡാം സേഫ്റ്റി അതോറിറ്റിയുടെ പ്രവർത്തനം പൂർണ തോതിൽ ആരംഭിക്കാൻ ഒരു വർഷമമെടുക്കുമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് താൽക്കാലികമായി മേൽനോട്ട സമിതിക്ക് അതോറിറ്റിയുടെ എല്ലാ അധികാരവും കൈമാറുന്നത്.ഇരു സംസ്ഥാനങ്ങളും നിർദേശിക്കുന്ന ഓരോ വിദഗ്ദരെ ഉൾപ്പെടുത്തി മേൽനോട്ട സമിതി വിപുലീകരിക്കുന്നതും വ്യാഴാഴ്ചത്തെ ഉത്തരവിലുണ്ടാകും.
Adjust Story Font
16