സംസ്ഥാനത്തെ ക്വാറി ഉടമകൾക്ക് തിരിച്ചടി; ജനവാസ മേഖലയില്‍ 200 മീറ്റർ ദൂരപരിധി സുപ്രിം കോടതി ശരിവെച്ചു
200 മീറ്റർപരിധിയിൽ ക്വാറികൾ പാടില്ലെന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‍തു.
ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റര്‍ അകലത്തിൽ ക്വാറികൾ അനുവദിക്കണമെന്ന ക്വാറി ഉടമകളുടെ ആവശ്യത്തിന് തിരിച്ചടി. 200 മീറ്റർപരിധിയിൽ ക്വാറികൾ പാടില്ലെന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‍തു. ഇതോടെ ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ എല്ലാ ക്വാറികളും നിർത്തിവെക്കേണ്ടി വരും.
ജനവാസ മേഖലയിൽ നിന്നും ക്വാറികൾ പ്രവർത്തിക്കുന്നതിനുള്ള ദൂരം 50 മീറ്റർ എന്നുള്ളത് 200 മീറ്ററാക്കി കൊണ്ട് ജൂലൈ 21നാണ് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിറക്കിയത്. ഇതിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ക്വാറി ഉടമകളുടെ വാദം പരിഗണിച്ച് കേരളാ ഹൈക്കോടതി അന്ന് ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയിരുന്നു. ക്വാറിയുടെ ദൂരപരിധി 50 മീറ്ററാക്കണമെന്ന ആവശ്യത്തിൽ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയശേഷം ഹരിത ട്രിബ്യൂണൽ അക്കാര്യം വീണ്ടും പരിഗണിക്കുമെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാൽ ക്വാറിയുടെ പരിധി 50 മീറ്ററാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ട് ക്വാറി ഉടമകളും സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിച്ചു.
ഈ ഹരജിയിലാണ് ജസ്റ്റിസ് എ എം ഖാൽവിക്കർ അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി ക്വാറികളുടെ ദുരപരിധി 200 മീറ്ററാക്കിയ ഹരിത ട്രിബ്യൂണൽ ഉത്തരവ് ശരിവെച്ചു. ഇതോടെ സംസ്ഥാനത്തെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 200 മീറ്റര്‍ അകലം പാലിക്കാത്ത ക്വാറികള്‍ പൂട്ടേണ്ടി വരും.
Adjust Story Font
16