വധശിക്ഷയ്ക്ക് സ്റ്റേ: അമീറുൽ ഇസ്‍ലാമിന്റെ ഹരജി മൂന്നു മാസത്തിനു ശേഷം സുപ്രിംകോടതി വീണ്ടും പരിഗണിക്കും
ഹൈക്കോടതി ശരിവച്ച ശിക്ഷയാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്
ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയെ കൊലചെയ്ത കേസിലെ പ്രതി അമീറുൽ ഇസ്‍ലാമിന്റെ ഹരജി സുപ്രിംകോടതി മൂന്ന് മാസത്തിന് ശേഷം പരിഗണിക്കും. വധശിക്ഷയ്ക്ക് സ്റ്റേ നൽകിയാണ് പരിഗണിക്കാൻ കോടതി മാറ്റിയത്. ഹൈക്കോടതി ശരിവച്ച ശിക്ഷയാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.
വധശിക്ഷ റദ്ദാക്കുന്നതില്‍ പ്രതിക്ക് അനുകൂല ഘടകങ്ങളുണ്ടെങ്കില്‍ അറിയിക്കണമെന്ന നിർദേശത്തോടെയാണ് സുപ്രിംകോടതി സ്റ്റേ. തൂക്കുകയർ വിധിക്കപ്പെട്ട കേസിലെ ഏക പ്രതി അമീറുൽ ഇസ്‍ലാമിന് വേണ്ടി പ്രൊജക്ട് 39 എ നല്‍കിയ അപ്പീലിലാണ് നടപടി.
അമീറുൽ ഇസ്‍ലാം ജയിലിൽ ചെയ്ത ജോലി, പെരുമാറ്റ രീതി എന്നിവ വിയ്യൂർ ജയിൽ സൂപ്രണ്ട് സുപ്രിംകോടതിയെ അറിയിക്കണം. എട്ടാഴ്ചയാണ് ഇതിനായി നൽകിയത്. പ്രതിയുടെ മനഃശാസ്ത്ര വിശകലനത്തിന് തൃശൂർ മെഡിക്കൽ കോളേജ് പ്രത്യേക സംഘത്തെ നിയോഗിക്കണം . 39 എ പ്രൊജക്ടിന്‍റെ ഭാഗമായി വധശിക്ഷാ വിരുദ്ധ പ്രവർത്തക നൂരിയ അൻസാരിക്ക് ജയിലിൽ അമീറിനുളിനെ കാണാൻ അവസരം ഒരുക്കണമെന്നും കോടതി നിർദേശിച്ചു.ഇത്തരം അഭിമുഖം നടക്കുമ്പോൾ ജയിലധികൃതർ അടുത്തുണ്ടാകരുതെന്നു കോടതി ഉത്തരവിലുണ്ട്.സൂരിയ അൻസാരിക്ക് റെക്കോഡ് ചെയ്യുന്നതിലും തടസമില്ല.
കേസ് പരിഗണിക്കുന്ന 12 ആഴ്ച വരെയാണ് വധശിക്ഷയ്ക്ക് സ്റ്റേ. അമീറുൽ ഇസ്‍ലാം സമർപ്പിച്ച ഒരു അപ്പീൽ നിലനിൽക്കേ മറ്റൊരു അപ്പീലിലാണ് ഉത്തരവ്.
Adjust Story Font
16