നിയമസഭാ കയ്യാങ്കളിക്കേസ്: സുപ്രീംകോടതി വിധി പറയാന്‍ മാറ്റി
2015ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് നിയമസഭയില്‍ അതിക്രമം നടന്നത്. ധനകാര്യമന്ത്രിയായിരുന്നു കെ.എം മാണി ബജറ്റവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷം ശ്രമിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
നിയസഭാ കയ്യാങ്കളിക്കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ച കോടതി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് നടത്തിയത്. സഭയില്‍ അക്രമം നടത്തിയത് എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. സഭയില്‍ അക്രമം നടത്തിയത് എന്തിനാണെന്നും കോടതി ചോദിച്ചു.
സഭയില്‍ നടന്നത് രാഷ്ട്രീയമായ പ്രശ്‌നമാണ് എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. രണ്ട് രാഷ്ട്രീയപ്പാര്‍ട്ടിക്കള്‍ക്ക് ഇടയിലുള്ള പ്രശ്‌നമാണ് സഭയില്‍ നടന്നത്. ഇത് ക്രിമിനല്‍ പ്രശ്‌നമായി കാണാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്പീക്കറുടെ അനുമതിയോടെ മാത്രമേ സഭക്കുള്ളില്‍ നടന്ന പ്രശ്‌നങ്ങളില്‍ കേസെടുക്കാനാവൂ. എന്നാല്‍ കയ്യാങ്കളിക്കേസില്‍ നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. അതുകൊണ്ട് കേസ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു.
എന്നാല്‍ രൂക്ഷമായ ചോദ്യങ്ങളായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തിരിച്ചുചോദിച്ചത്. ഒരു സാമാജികന്‍ സഭക്കുള്ളില്‍ തോക്കുമായെത്തി നിറയൊഴിച്ചാല്‍ അതിനെ എങ്ങനെ പരിഗണിക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. 2015ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് നിയമസഭയില്‍ അതിക്രമം നടന്നത്. ധനകാര്യമന്ത്രിയായിരുന്നു കെ.എം മാണി ബജറ്റവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷം ശ്രമിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
Adjust Story Font
16