Quantcast

സുപ്രിംകോടതി വിധി ഫാസിസ്റ്റ് ഭരണ ഹുങ്കിനേറ്റ പ്രഹരം: റസാഖ് പാലേരി

"ഭരണഘടനാ സ്ഥാപനങ്ങളെയും കോടതികളെയും വിലക്കെടുത്തും ഭീഷണിപ്പെടുത്തിയും ഭരണകൂടം നടത്തുന്ന കയ്യേറ്റത്തെ പ്രതിരോധിക്കുന്ന വിധിയാണിത്"

MediaOne Logo

Web Desk

  • Updated:

    2023-08-04 15:06:52.0

Published:

4 Aug 2023 3:00 PM GMT

Supreme Court verdict is a slap to the fascist regime: Razak Paleri
X

രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുന്നതിന് കാരണമായ ഗുജറാത്തിലെ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി ഫാസിസ്റ്റ് ഭരണ ഹുങ്കിനേറ്റ തിരിച്ചടിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.

"അധികാരം ഉപയോഗിച്ച് സംഘ് പരിവാർ നടപ്പാക്കുന്ന ജനാധിപത്യ നിഷേധത്തെ ഈ വിധി ചോദ്യം ചെയ്യും. ഭരണഘടനാ സ്ഥാപനങ്ങളെയും കോടതികളെയും വിലക്കെടുത്തും ഭീഷണിപ്പെടുത്തിയും ഭരണകൂടം നടത്തുന്ന കയ്യേറ്റത്തെ പ്രതിരോധിക്കുന്ന വിധിയാണിത്. സംഘ്പരിവാർ ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിനെതിരെ ജനാധിപത്യ പുനസ്ഥാപനത്തിനും നീതിക്കും വേണ്ടി പോരാടുന്നവർക്ക് ഈ വിധി ശക്തിപകരും.

നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ധാർഷ്ട്യ നിലപാടിനെതിരെ പാർലമെൻറിലെ പ്രതിപക്ഷ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന രാഹുൽ ഗാന്ധിയുടെ പാർലമെൻറിലേക്കുള്ള മടങ്ങിവരവ് പ്രതിപക്ഷ നിരക്ക് കൂടുതൽ ആവേശം സുപ്രിംകോടതി ഫാസിസ്റ്റ് പ്രസിഡന്റ് പകരുകയും ചെയ്യും. രാഹുൽഗാന്ധിക്ക് അഭിവാദ്യങ്ങൾ നേരുന്നു". അദ്ദേഹം പറഞ്ഞു.

TAGS :

Next Story