ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ കേരള സർക്കാരിന് കഴിയില്ലെന്ന് സുപ്രിംകോടതി
മണപ്പുറം ഫിനാൻസ്, മൂത്തൂറ്റ്, നെടുംമ്പള്ളി ഫിനാൻസ് അടക്കം 17 സ്ഥാപനങ്ങൾ നൽകിയ ഹരജിയിലാണ് കോടതി വിധി.
ന്യൂഡൽഹി: ആർ.ബി.ഐ നിയന്ത്രണത്തിലുള്ള ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ കേരള സർക്കാരിന് കഴിയില്ലെന്ന് സുപ്രിംകോടതി വിധി. കേരള മണി ലെൻഡേഴ്‌സ് ആക്ട് പ്രകാരം ഇവ നിയന്ത്രിക്കാൻ സംസ്ഥാനത്തിനാകില്ല. ആർ.ബി.ഐ നിയമ ഭേദഗതിപ്രകാരം രജിസ്റ്റർ ചെയ്തതിനാൽ ഈ സ്ഥാപനങ്ങൾക്ക് സംസ്ഥാന ആക്ട് ബാധകമാകില്ലെന്നും കോടതി പറഞ്ഞു.
സംസ്ഥാന ആക്ട് ബാധകമാകുമെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രിംകോടതി വിധി. മണപ്പുറം ഫിനാൻസ്, മൂത്തൂറ്റ്, നെടുംമ്പള്ളി ഫിനാൻസ് അടക്കം 17 സ്ഥാപനങ്ങൾ നൽകിയ ഹരജിയിലാണ് കോടതി വിധി.
Next Story
Adjust Story Font
16