Quantcast

മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച വിധി: ഐ.​എ​ൻ.​എ​ൽ

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ എല്ലാവരും ജാഗരൂകരാകണമെന്നും വെല്ലുവിളികൾ അവസാനിച്ചിട്ടില്ലെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-04-05 09:43:44.0

Published:

5 April 2023 9:42 AM GMT

INL statement on Mediaone ban lift
X

INL

കോ​​ഴി​​ക്കോ​​ട്: അ​ഭി​പ്രാ​യ-​ആ​വി​ഷ്‍കാ​ര സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കാ​ൻ കേ​ര​ളീ​യ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ടി​യ​തി​ന്റെ ഫലമാണ്‌ മീഡിയവണിന്‌ എ​തി​രാ​യ വി​ല​ക്ക് നീ​ക്കി​ക്കൊ​ണ്ടു​ള്ള സുപ്രിംകോടതി വിധിയെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.

ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഇം​ഗി​ത​ങ്ങ​ൾ​ക്കൊ​ത്ത് രൂ​പ​പ്പെ​ടു​​ത്തേ​ണ്ട​ത​ല്ല മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​മെ​ന്നും വി​യോ​ജി​ക്കാ​നും പ്ര​തി​ഷേ​ധി​ക്കാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യം നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക​പ്പു​റ​മാ​ണെ​ന്നും കോ​ട​തി​വി​ധി ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ജീ​വ​വാ​യു​വാ​ണ് മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം. അ​ത് സം​ര​ക്ഷി​ക്കാ​ൻ സി​വി​ൽ സ​മൂ​ഹം എ​ന്നും ജാ​ഗ​രൂ​ക​രാ​വ​ണ​മെ​ന്നും വെ​ല്ലു​വി​ളി​ക​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്. കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി. സർക്കാർ നയങ്ങൾക്ക് എതിരായ വാർത്തകളുടെ പേരിൽ മീഡിയവൺ രാജ്യവിരുദ്ധമാണ് എന്ന് പറയാൻ പറ്റില്ല. ഇങ്ങനെ പറയുന്നത് മാധ്യമങ്ങൾ എപ്പോഴും സർക്കാരിനെ പിന്തുണയ്ക്കണമെന്ന ധാരണ സൃഷ്ടിക്കും. ഇത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാ അവകാശത്തിന് വിരുദ്ധമാണ്. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. കടുത്ത യാഥാർഥ്യങ്ങളെക്കുറിച്ചും പൗരൻമാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.

അധിക്ഷേപകരവും നിരുത്തരവാദപരവുമായ രീതിയിലാണ് കേന്ദ്ര സർക്കാർ മീഡിയവൺ കേസിൽ രാജ്യസുരക്ഷാ പ്രശ്‌നം ഉന്നയിച്ചത്. രാജ്യസുരക്ഷാ പ്രശ്‌നം അടിസ്ഥാന രഹിതമായി ഉന്നയിക്കാവുന്നതല്ല. അതിന് മതിയായ തെളിവുകളുടെ പിൻബലം വേണം. മീഡിയവണിന്റെ രാജ്യവിരുദ്ധതയുടെ തെളിവിന് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്, സി.എ.എ - എൻ.ആർ.സി വാർത്തകളും കോടതി- സർക്കാർ വിമർശനങ്ങളുമാണ്. ഇത് ന്യായമായ വാദമല്ലെന്ന് കോടതി നിരീക്ഷിച്ചു.

TAGS :

Next Story