Quantcast

'മീഡിയവണ്‍ വിലക്ക് നീക്കിയ സുപ്രീംകോടതി വിധി ചരിത്രപരം': അഡ്വ.ഹാരിസ് ബീരാൻ

'മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണെന്ന് ഈ വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കുന്നു'

MediaOne Logo

Web Desk

  • Updated:

    2023-04-05 06:23:33.0

Published:

5 April 2023 6:22 AM GMT

Adv Haris Beeran
X

അഡ്വ.ഹാരിസ്ബീരാന്‍

ന്യൂഡല്‍ഹി: മീഡിയവണിന്റെ വിക്ക് റദ്ദാക്കിയ സുപ്രീംകോടതി വിധി ചരിത്രപരമെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍. സംശയകരമായ ഒരുപാട് കാര്യങ്ങള്‍ ഈ വിധിയിലൂടെ നിവാരണം ചെയ്യാന്‍ സുപ്രീംകോടതിക്ക് കഴിഞ്ഞെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.

'ഏറ്റവും പ്രധാനപ്പെട്ടത് ദേശസുരക്ഷയുമായി ബന്ധപ്പെട്ടാണ്. ദേശസുരക്ഷ എന്ന കവചം വെച്ച് പൗരന്മാരുടെ അവകാശം കവര്‍ന്നെടുക്കാന്‍ പറ്റില്ലെന്ന് സുപ്രീംകോടതി അടിവരയിടുന്നതാണ് വിധി. സീല്‍ഡ് കവറില്‍ കോടതിയില്‍ കൊടുക്കുന്ന കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ പറയുന്നു. മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണെന്ന് ഈ വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കുന്നുണ്ടെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു. മീഡിയവണ്‍ വിലക്ക് നീക്കിയ സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് മീഡിയവണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയത്. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ല. മീഡിയവണിന്‍റെ ലൈസന്‍സ് നാലാഴ്ചയ്ക്കകം പുതുക്കിനല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ജനുവരി 31നാണ് മീഡിയവണിന്‍റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചത്. മീഡിയവൺ ചാനൽ ഉടമകളോ 325 ജീവനക്കാരോ ഒരു ഘട്ടത്തിലും ദേശസുരക്ഷയ്ക്ക് ദോഷകരമായ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ പ്രമോദ് രാമൻ നൽകിയ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ, തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജിയിൽ വ്യക്തമാക്കി. അന്തിമവാദത്തിനു ശേഷം വിധി പറയാന്‍ മാറ്റിയ കേസില്‍ ഇന്നാണ് ചരിത്രവിധിയുണ്ടായത്.


TAGS :

Next Story