'സിനിമയും മന്ത്രിസ്ഥാനവും ഒരുമിച്ച് കൊണ്ടുപോകും'; സഹമന്ത്രിമാരായി ചുമതലയേറ്റ് സുരേഷ് ഗോപിയും ജോർജ് കുര്യനും
മൽസ്യ, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹ മന്ത്രിയായി ജോർജ് കുര്യന്‍ ചുമതലയേറ്റു
ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയിൽ സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാരായി ചുമതലയേറ്റു. സിനിമയും മന്ത്രി എന്ന നിലയിലുള്ള ചുമതലകളും ഒരുമിച്ച് കൊണ്ടുപോകുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം സുരേഷ് ഗോപി പറഞ്ഞു. വകുപ്പു വിഭജനം പൂർത്തിയായതിനു പിന്നാലെ വിവിധ വകുപ്പുകളിൽ മന്ത്രിമാർ ഇന്ന് ചുമതലേറ്റു.
തൃശൂർ എംപി സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം ടൂറിസം മന്ത്രാലയങ്ങളിലെത്തി സഹമന്ത്രിയായി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിങ് പുരി അദ്ദേഹത്തെ സ്വീകരിച്ചു. പെട്രോളിയം വില വർധന പരിഹരിക്കുന്നതിനും കൂടുതൽ പെട്രോളിയം നിക്ഷേപം കണ്ടെത്താനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത വർഷത്തെ പൂരം മനോഹരമായിട്ട് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മൽസ്യ, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹ മന്ത്രിയായി ജോർജ് കുര്യനും ചുമതലയേറ്റു. എല്ലാ മേഖലകളും പഠിച്ച് കേരളത്തിന് സാധ്യമായ വികസനങ്ങൾ ഉറപ്പുവരുത്തുമെന്നാണ് നിയുക്ത മന്ത്രിമാർ വ്യക്തമാക്കുന്നത്.
Adjust Story Font
16