Quantcast

ട്രോളിയതാണോ? എംപിക്ക് സംശയം സല്യൂട്ട് ചെയ്ത പോലിസുകാരനെ അടുത്ത് വിളിച്ച് സുരേഷ് ഗോപി

എറണാകുളം ചേരാനല്ലൂരില്‍ പൊതുപരിപാടി കഴിഞ്ഞ് മടങ്ങുന്ന എംപിക്കാണ് സ്ഥലം എസ്‌ഐ ഉഗ്രന്‍ സല്യൂട്ട് നല്‍കിയത്.

MediaOne Logo

അലി കൂട്ടായി

  • Updated:

    2021-09-17 04:53:25.0

Published:

17 Sep 2021 4:47 AM GMT

ട്രോളിയതാണോ? എംപിക്ക് സംശയം സല്യൂട്ട് ചെയ്ത പോലിസുകാരനെ അടുത്ത് വിളിച്ച് സുരേഷ് ഗോപി
X


സല്യൂട്ട് വിവാദം പുകയുന്നതിനിടെ സുരേഷ് ഗോപിക്ക് പൊലീസിന്റെ സല്യൂട്ട്. എറണാകുളം ചേരാനല്ലൂരില്‍ പൊതുപരിപാടി കഴിഞ്ഞ് മടങ്ങുന്ന എംപിക്കാണ് സ്ഥലം എസ്‌ഐ ഉഗ്രന്‍ സല്യൂട്ട് നല്‍കിയത്.

ഒര്‍ജിനലാണോ അതോ ട്രോളാണോ എന്ന് ആദ്യം സംശയിച്ച സുരേഷ്‌ഗോപി പോലീസുകാരനെ അടുത്തു വിളിച്ച് കുശലന്വേഷണം നടത്തുകയും ചെയ്തു. അര്‍ഹിച്ച അംഗീകരമാണ് നല്‍കിയതെന്നാണ് പൊലിസുകാരന്റെ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷ്‌ഗോപി.

തൃശൂരില്‍ പൊലീസില്‍ നിന്നും സല്യൂട്ട് ചോദിച്ചു വാങ്ങിയത് വിവാദമായിരുന്നു. ആരെയും സല്യൂട്ട് ചെയ്യേണ്ടതില്ല. സല്യൂട്ട് എന്ന പരിപാടിയെ നിര്‍ത്തണമെന്നും അതില്‍ രാഷ്ട്രീയ വേര്‍തിരിവ് വരുന്നത് ശരിയല്ലെന്നായിരുന്നു ഇന്നലെ ബിഷപ് ഹൗസിലെത്തിയ എംപിയുടെ പ്രതികരണം. പാലായിലെത്തിയപ്പോള്‍ പൊലീസ് സല്യൂട്ട് നല്‍കിയെങ്കിലും തിരിച്ച് കൈകൂപ്പുകയായിരുന്നു എംപി.

TAGS :

Next Story