പഠനസൗകര്യമില്ലെന്ന് പത്താം ക്ലാസുകാരി; മൊബൈല്‍ ഫോണുമായി നേരിട്ടെത്തി സുരേഷ് ഗോപി
പാതിവഴിയില്‍ നിലച്ചു പോയ വീടു നിര്‍മാണം പൂർത്തീകരിക്കാൻ സഹായവും വാഗ്ദാനം ചെയ്താണ് എം.പിയുടെ മടക്കം.
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന സങ്കടം വിളിച്ചറിയിച്ച വിദ്യാർഥിനിയുടെ വീട്ടിൽ നേരിട്ടെത്തി സുരേഷ് ഗോപി എം.പി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ കൃഷ്ണന്‍റെ മകള്‍ അരുന്ധതിയെ തേടിയാണ് സുരേഷ് ഗോപി എത്തിയത്. പഠിക്കാന്‍ മൊബൈല്‍ ഫോണും നൽകി പാതിവഴിയില്‍ നിലച്ചു പോയ വീടു നിര്‍മാണം പൂർത്തീകരിക്കാൻ സഹായവും വാഗ്ദാനം ചെയ്താണ് എം.പിയുടെ മടക്കം.
ആകെയുണ്ടായിരുന്ന ഫോണ്‍ കേടായതോടെ പത്താംക്ലാസ് പഠനം പ്രതിസന്ധിയിലായതിനെത്തുടര്‍ന്നായിരുന്നു അരുന്ധതി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് വിളിച്ചത്. വീട്ടിലെ ടെലിവിഷനും കേടാണ്. മേശയും കസേരയും ഇല്ലാത്തതുകൊണ്ട് പഠനം നിലത്തിരുന്നാണന്നും പറഞ്ഞതോടെയാണ് അരുന്ധതിയെ തേടി എം.പി നേരിട്ടെത്തിയത്.
ഓട്ടോ ഡ്രൈവറായ അച്ഛന്‍റെ സാമ്പത്തിക പ്രതിസന്ധിയും വിദ്യാര്‍ഥിനി ബോധ്യപ്പെടുത്തിയിരുന്നു. സുരേഷ് ഗോപി വീട്ടില്‍ നേരിട്ടെത്തുമെന്ന് അറിയിച്ചതോടെ അരുന്ധതിയും കുടുംബവും അമ്പരപ്പിലായി. വീട്ടിലേക്കാവശ്യമായ മേശയും കസേരകളും എം.പി എത്തിച്ചു നല്‍കിയിരുന്നു. അരുന്ധതിയുടെ വീടു നിർമാണത്തിന് തന്റെ ട്രസ്റ്റ് സഹായിക്കുമെന്നും വിവരം പിന്നാലെ അറിയിക്കാമെന്നുമാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം.
Adjust Story Font
16