Quantcast

'ഗോപിയാശാന് പ്രയാസമുണ്ടെങ്കില്‍ ഞാന്‍ ഗുരുവായൂരപ്പന്റെ നടയില്‍ പ്രാര്‍ഥിച്ചോളാം': വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി

ആ പോസ്റ്റ് താന്‍ വായിച്ചിട്ടില്ലെന്നും അദ്ദേഹം തന്നെയാണോ ഇക്കാര്യം അറിയിച്ചതെന്ന് അറിയില്ലെന്നും സുരേഷ് ഗോപി

MediaOne Logo

Web Desk

  • Published:

    18 March 2024 7:54 AM GMT

suresh gopi
X

കൊച്ചി: കലാമണ്ഡലം ഗോപി ആശാനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന വിവാദത്തില്‍ പ്രതികരിച്ച് നടനും തൃശൂര്‍ ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. താന്‍ ഒരാളെയും ഒരു കാര്യവും ഏല്‍പിക്കാറില്ലെന്നും ഇക്കാര്യവും ആരെയും ഏല്‍പിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ആ പോസ്റ്റ് താന്‍ വായിച്ചിട്ടില്ലെന്നും അദ്ദേഹം തന്നെയാണോ ഇക്കാര്യം അറിയിച്ചതെന്ന് അറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

പ്രമുഖരായ കലാരാന്മാര്‍ മാത്രമല്ല വ്യക്തികളെയും സ്ഥാനാര്‍ഥികള്‍ പോയി കാണാറുണ്ട്. അത് ചടങ്ങായി ചെയ്യുന്നവരുണ്ട് എന്നാല്‍ താന്‍ അവരെ കാണാന്‍ പോകുന്നത് ഒരു ഗുരുത്വത്തിന്റെ ഭാഗമായാണ്. ആരെയെല്ലാം പോയി കാണണമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റാണ് ലിസ്റ്റ് തയ്യാറാക്കി തരുന്നത്. നേരിട്ട് ഒരാളെയും ഏല്‍പിച്ചിട്ടില്ല. അതിന് ഉദ്ദേശിച്ചിട്ടുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

'ഇത് ഗോപി ആശാന്‍ തന്നെ അറിയിച്ചതാണോ എന്നതറിയില്ല. ഞാനത് അന്വേഷിക്കുകയുമില്ല. ജില്ലാ പ്രസിഡന്റിനോട് പറയും. അദ്ദേഹം അത് സാധ്യമല്ലെന്ന് അറിയിച്ചാല്‍ ഗുരുക്കന്മാരുടെ ഗുരുവായ ഗുരുവായൂരപ്പന്റെ നടയില്‍ പോയി പ്രാര്‍ത്ഥിച്ചോളാ'മെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മകന്‍ രഘുരാജാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷൺ വേ​​ണ്ടെന്ന് കലാമണ്ഡലം ഗോപി ആശാൻ പറഞ്ഞെന്നായിരുന്നു കുറിപ്പ്. സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പി കളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപി എന്ന് എല്ലാവരും മനസിലാക്കണമെന്നും ഗോപി ആശാന്റെ മകൻ രഘുരാജ് ഫേസ്ബുക്ക് അക്കൗണ്ടി​ലെഴുതിയ കുറിപ്പിൽ പറഞ്ഞിരുന്നു. സംഭവം വലിയ വിവാദമായതോടെ ബിജെപിക്കും സുരേഷ് ​ഗോപിക്കുമെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

TAGS :

Next Story