''സിനിമാ നടനല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത്'' ബി.ജെ.പി പ്രസിഡന്റാകാനില്ലെന്ന് സുരേഷ് ഗോപി
വി. മുരളീധരനോ കെ. സുരേന്ദ്രനോ പറഞ്ഞാലും പാർട്ടിയുടെ തലവനാകാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു
സിനിമാ നടനല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടതെന്നും ബി.ജെ.പി പ്രസിഡന്റാകാനില്ലെന്നും നടനും എം.പിയുമായ സുരേഷ് ഗോപി. രാഷ്ട്രീയത്തിൽ കാൽവച്ച് വളർന്നവരാണ് വരേണ്ടതെന്നും വി. മുരളീധരനോ കെ. സുരേന്ദ്രനോ പറഞ്ഞാലും പാർട്ടിയുടെ തലവനാകാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അതു പറയില്ലെന്നും
പ്രസിഡൻറ് രാഷ്ട്രീയക്കാർ തന്നെ ആകണമെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
പാലാ ബിഷപ്പിന്റെ പ്രസ്താവനയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് കാര്യങ്ങൾ ശരിയായി മനസിലാക്കാതെയാകാമെന്നും ഭരണപരമായി എന്തു ചെയ്യുമെന്ന് നോക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമായില്ലെങ്കിൽ അപ്പോൾ നോക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രം സഭാ അധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നും അവരുടെ ആകുലതകൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗം നേരത്തേ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് വേഗം കൂടുമെന്നും അദ്ദേഹം അറിയിച്ചു.
വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുതെന്നും എന്നാൽ
അതിനു വേണ്ടി ഒരു സാമൂഹിക വിപത്തിനെ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും എം.പി പറഞ്ഞു.
പാലാ ബിഷപ്പ് ഒരു സമുദായത്തെയും വിമർശിച്ചിട്ടില്ലെന്നും ആ സമുദായത്തിലെ നല്ലവരായ ആളുകൾക്ക് വിഷമമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
Adjust Story Font
16