സുരേഷ് കുമാർ നിർധന കുടുംബങ്ങളിൽ നിന്നുവരെ കൈക്കൂലി ചോദിച്ച് വാങ്ങി; സർക്കാർ പദ്ധതിയിൽ വീടുവെച്ചവരിൽ പണം ആവശ്യപ്പെട്ടെന്ന് നാട്ടുകാര്‍
പ്രളയത്തിൽ വീടും കൃഷിയിടവും തകർന്നവർക്ക് സർക്കാർ നൽകുന്ന നഷ്ട്ടപരിഹാരത്തിനായി രേഖകൾ ശരിയാക്കുന്നതിനും കൈക്കൂലി വാങ്ങിയിട്ടുണ്ട്
പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ നിർധന കുടുംബങ്ങളിൽ നിന്നുവരെ കൈക്കൂലി ചോദിച്ച് വാങ്ങിയിരുന്നു. നാട്ടുകാർ പിരിവെടുത്ത് വീട് വെച്ചുനൽക്കുന്നവരും സുരേഷ കുമാറിന് കൈക്കൂലി നൽകിയിട്ടുണ്ട്.
പാലക്കയം ഇംഗ്ഷനിൽ മാത്രം മുപ്പതോളം വീടുകൾ നാട്ടുകാർ പിരിവെടുത്ത് നിർമ്മിച്ച് നൽകിയിട്ടുണ്ട്. പാലക്കായം ചർച്ചിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഈ വീട്ടുകാരിൽ നിന്നും കൈക്കൂലിയായി സുരേഷ്‌കുമാർ പണം വാങ്ങിയിട്ടുണ്ട്. വൈദ്യുതി കണക്ഷൻ ലഭിക്കാൻ വില്ലേജ് ഓഫീസിൽ നിന്നും പേപ്പറുകൾ ശരിയാക്കണം. നിർധനരായ കുടുംബങ്ങളുടെ വീട്ടിലെത്തിയാണ് കൈക്കൂലി വാങ്ങുന്നത്
സർക്കാർ പദ്ധതിവഴി ലഭിക്കുന്ന വീടുകൾക്ക് ഓണർഷിപ്പ് , പോസഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനും പണം കൊടുക്കണം. പ്രളയത്തിൽ വീടും കൃഷിയിടവും തകർന്നവർക്ക് സർക്കാർ നൽകുന്ന നഷ്ട്ടപരിഹാരത്തിനായി രേഖകൾ ശരിയാക്കുന്നതിനും സുരേഷ്‌കുമാർ കൈക്കൂലി വാങ്ങിയിട്ടുണ്ട്. വൻകിടകാർക്ക് നിയമ വിരുദ്ധമായി രേഖകൾ സംഘടിപ്പിക്കാൻ വൻ തുകയും വാങ്ങും.
Adjust Story Font
16