Quantcast

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുടെ സർവേ നടപടികൾ തുടങ്ങി

സർവേയിലുടെ ഏറ്റടുക്കേണ്ട ഭൂമി സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷം അടുത്ത വർഷം ആദ്യം നിർമാണ പ്രവർത്തനം തുടങ്ങാനാണ് സർക്കാർ ലക്ഷ്യം.

MediaOne Logo

Web Desk

  • Published:

    29 Nov 2023 1:36 AM GMT

Sabarimala Greenfield Airport Project
X

പത്തനംതിട്ട: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുടെ സർവേ നടപടികൾ തുടങ്ങി. രണ്ടു മാസത്തിനുള്ളിൽ സർവേ പൂർത്തിയാക്കും. സർവേയിലുടെ ഏറ്റടുക്കേണ്ട ഭൂമി സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷം അടുത്ത വർഷം ആദ്യം നിർമാണ പ്രവർത്തനം തുടങ്ങാനാണ് സർക്കാർ ലക്ഷ്യം.

കൊച്ചി ആസ്ഥാനമായ മെറിഡിയൻ സർവ്വേ ആൻഡ് മാപ്പിങ് കമ്പനിയ്ക്കാണ് സർവ്വേയുടെ ചുമതല. വിമാനത്താവള നിർമ്മാണത്തിന്റെ ഔദ്യോഗിക കൺസൾട്ടിംഗ് ഏജൻസിയായ ലൂയി ബർഗറുമായി സഹകരിച്ചാണ് നടപടികൾ .

പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റിനു പുറത്ത് 200 ഏക്കറോളം ഭൂമി ഏറ്റെടുക്കേണ്ടി വരും. എന്നാൽ സർവ്വേ പൂർത്തിയാകുമ്പോൾ പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ വിസ്തൃതിയും, രൂപരേഖയും സംബന്ധിച്ച് വ്യക്തത വരും. ചീഫ് വിപ്പ് എൻ ജയരാജ്, സെബാസ്റ്റ്യൻ കുളത്തിങ്കിൽ എം.എല്‍.എ എന്നിവർ ചേർന്ന് സർവേ ഉദ്ഘാടനം ചെയ്തു.

ഭൂമിയേറ്റെടുക്കൽ, നഷ്ടപരിഹാരം, പുനരധിവാസ പാക്കേജ് എന്നിവ സർവേ അടിസ്ഥാനമാക്കി സർക്കാർ പ്രഖ്യാപിക്കും. വിമാനത്താവള പദ്ധതി സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയാണ്. കേന്ദ്രത്തിൻ്റെ അന്തിമാനുമതി ലഭിച്ചാൽ മൂന്ന് വർഷത്തിനുള്ളിൽ ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാകും.

TAGS :

Next Story