Quantcast

ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു

ഇയാൾക്കെതിരെ സമാനമായ കുറ്റകൃത്യം നടത്തിയതിന് കുടകിലും കേസുണ്ട്

MediaOne Logo

Web Desk

  • Updated:

    20 May 2024 7:04 AM

Published:

20 May 2024 6:14 AM

girl kidnapped case, Kasaragod,police,latest malayalam news,crimenews,കാസര്‍കോട്,പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു,പ്രതിയെ തിരിച്ചറിഞ്ഞു
X

കാസർകോട്: പുന്നക്കാട് ഉറങ്ങികിടന്ന പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. കുടക് സ്വദേശിയായ യുവാവാണ് പ്രതിയെന്നാണ് സൂചന.ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ സമാനമായ കുറ്റകൃത്യം നടത്തിയതിന് കുടകിലും കേസുണ്ട്.സംഭവം നടന്ന് 6-ാം ദിവസം അന്വേഷണ സംഘം പ്രതിയെ തിരിച്ചറിയുന്നത്.

സംഭവം നടന്ന ബുധനാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. പുറത്തു വന്ന സിസിടിവി ദൃശ്യം ശ്രദ്ധയിൽപ്പെട്ട ഇയാളുടെ ബന്ധുവാണ് പ്രതിയെ കുറിച്ചുള്ള സൂചനകൾ പൊലീസിന് നൽകിയത്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പത്ത് വയസ്സുകാരിയെ തട്ട് കൊണ്ട് പോയി പീഡിപ്പിച്ച് കവർച്ച നടത്തി വഴിയിൽ ഉപേക്ഷിച്ചത്. ദൃക്സാക്ഷികൾ ഇല്ലാത്തതും വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തതും കാരണം പ്രതിയെ കുറിച്ച് ഒരു നിഗമനത്തിലെക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല. ഡി.ഐ ജി തോംസൺ ജോസിൻ്റെയും ജില്ലാ പൊലീസ് മേധാവി പി ബിജോയിയുടെയും മേൽനോട്ടത്തിൽ 3 ഡിവൈഎസ് പിമാരുടെ നേതൃത്വത്തിൽ 32 അംഗ സംഘമാണ് കോസ് അന്വേഷിക്കുന്നത്.

TAGS :

Next Story