Quantcast

ബിഷപ്പ് ഹൗസിനുള്ളിൽ സമരം ചെയ്ത ആറ് വൈദികർക്ക് സസ്‌പെൻഷൻ

15 വൈദികർക്ക് സിനഡ് കാരണംകാണിക്കൽ നോട്ടീസ് നൽകി.

MediaOne Logo

Web Desk

  • Published:

    11 Jan 2025 10:01 AM GMT

Suspension for six priests who protested inside the bishops house
X

കൊച്ചി: കുർബാന തർക്കത്തിലെ നടപടിക്കെതിരെ നിരാഹാരമിരുന്ന വൈദികരെ പൊലീസ് വലിച്ചിഴച്ചതിൽ പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാർ ബിഷപ്പ് ഹൗസിന്റെ ഗേറ്റ് തകർത്ത് അകത്തുകയറാൻ ശ്രമിച്ചു. ബിഷപ്പ് ഹൗസിനകത്ത് പ്രതിഷേധിച്ച ആറ് വൈദികരെ സിനഡ് സസ്‌പെൻഡ് ചെയ്തു. 15 വൈദികർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. സമരം ചെയ്ത ആറ് വൈദികർക്ക് കുർബാന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൊച്ചി ഡിസിപിയും എഡിഎമ്മും സ്ഥലത്തെത്തിയിട്ടുണ്ട്. വൈദികരുമായി ഉടൻ ചർച്ച നടത്തും. അതേസമയം സമവായ ചർച്ചകൾക്കിടെയാണ് വൈദികർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. 21 വൈദികരാണ് ബിഷപ്പ് ഹൗസിൽ പ്രതിഷേധിച്ചത്.

TAGS :

Next Story