Quantcast

കെട്ടിട നമ്പർ ക്രമക്കേട്; രാമനാട്ടുകര നഗരസഭയിൽ രണ്ട് ഉദ്യോസ്ഥർക്ക് സസ്‌പെൻഷൻ

ഡാറ്റാ ബാങ്കിൽ പെട്ട സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിന് അനധികൃതമായി നമ്പർ നൽകിയതിനാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2022-07-07 04:59:17.0

Published:

7 July 2022 4:32 AM GMT

കെട്ടിട നമ്പർ ക്രമക്കേട്; രാമനാട്ടുകര നഗരസഭയിൽ രണ്ട് ഉദ്യോസ്ഥർക്ക് സസ്‌പെൻഷൻ
X

കോഴിക്കോട്: കെട്ടിട നമ്പർ ക്രമക്കേട് നടത്തിയ രാമനാട്ടുകര നഗരസഭയിലെ രണ്ട് ഉദ്യോസ്ഥർക്ക് സസ്‌പെൻഷൻ. റവന്യൂ ഇൻസ്‌പെക്ടർ എൻ അജിത്കുമാർ എൽ.ഡി ക്ലർക്ക് സി എച്ച് സാജു എന്നിവർക്കെതിരെയാണ് നടപടി. പത്താം വാര്‍ഡില്‍ ഡാറ്റാ ബാങ്കിൽ പെട്ട സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിനാണ് അനധികൃതമായി നമ്പർ നൽകിയത്.

നഗരസഭയിലെ ഡേറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ അനധികൃതമായി നിർമിച്ച കെട്ടിടത്തിന് നമ്പർ വസ്തുനികുതി ഈടാക്കുകയും മറ്റ് ജീവനക്കാരുടെ യൂസർ നെയിമും പാസ്‌വേർഡും ചോർത്തി സഞ്ചയ സോഫ്റ്റ്‌വേറിൽ എൻട്രി വരുത്തുകയും ചെയ്തതിനാണ് ക്ലർക്ക് സാജുവിനെ സസ്പെൻഡ് ചെയ്തത്.

TAGS :

Next Story