എറണാകുളം പിറവത്ത് യുവതികളെ കടന്നു പിടിച്ച കേസിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ
മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ പരീത്, ബൈജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്
എറണാകുളം പിറവത്ത് യുവതികളെ കടന്നു പിടിച്ച കേസിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ പരീത്, ബൈജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളെ കടന്നുപിടിച്ചെന്ന പരാതിയിൽ പരീതിന്റെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇയാൾക്കെതിരെ ഐ.പി.സി 354 വകുപ്പ് ചുമത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് സ്ത്രീകളുടെ പരാതിയിൽ രണ്ട് പൊലീസുകാരെയും കസ്റ്റഡിയിലെടുത്തത്.
രണ്ടു പൊലീസുകാരെയും നാട്ടുകാർ തടഞ്ഞുവെച്ചു പൊലീസിലേൽപ്പിക്കുകയായിരുന്നു. രാമമംഗലം പൊലീസാണ് സ്ഥലത്തെത്തി ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്.
Next Story
Adjust Story Font
16