'സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാകില്ല'; നിലപാടറിയിച്ച് ഇ.ഡി
'കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ല. അതു കൊണ്ട് സ്വപ്നക്ക് കേന്ദ്ര സുരക്ഷ നൽകാനാകില്ല'
കൊച്ചി: സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാകില്ലെന്ന് എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സുരക്ഷയാവശ്യമുള്ളപ്പോൾ ഇ. ഡി സംസ്ഥാന പൊലീസിനെയാണ് സമീപിക്കാറുള്ളത്. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ല. അതു കൊണ്ട് സ്വപ്നക്ക് കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്നും ഇ.ഡി പറഞ്ഞു. സുരക്ഷ ആവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹരജിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇ. ഡി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിൽ പി.സി.ജോർജിന് നോട്ടീസ് നൽകും. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജാരാകാനാണ് ക്രൈംബ്രാഞ്ച് നിർദേശം. നിലവിൽ ഫയൽ ചെയ്ത എഫ്ഐ ആറിൽ സ്വപ്നക്കൊപ്പം പി.സി.ജോർജും കേസിൽ പ്രതിയാണ്.
മുഖ്യമന്ത്രിയും കുടുംബവുമുൾപെടെയുള്ളവർക്കെതിരെ ഗൂഢാലോചന നടത്തി എന്ന കേസിൽ പിസി ജോർജ് ഉൾപെടെയുള്ളവർക്കെതിരെ പങ്കുണ്ടെന്നായിരുന്നു എന്നാണ് കെടി ജലീൽ നൽകിയ പരാതിയിൽ പറയുന്നത്. സ്വപ്ന സുരേഷിനോട് തിങ്കളാഴ്ച കേസിൽ ഹാജരാവാൻ പറഞ്ഞെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് വരാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സ്വപ്നക്ക് മറ്റൊരു ദിവസത്തേക്ക് ഹാജറാവാനുള്ള നോട്ടീസ് നൽകാനാണ് തീരുമാനം.
Adjust Story Font
16