Quantcast

സ്വര്‍ണക്കടത്ത്; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്, പ്രതിരോധം ഉയര്‍ത്താന്‍ സി.പി.എം

ജില്ലകൾതോറും വിശദീകരണ യോഗങ്ങൾ വിളിച്ച് ആരോപണങ്ങൾക്ക് മറുപടി പറയാനാണ് സി.പി.എമ്മിന്‍റെ തീരുമാനം

MediaOne Logo

Web Desk

  • Updated:

    2022-06-11 02:59:19.0

Published:

11 Jun 2022 1:16 AM GMT

സ്വര്‍ണക്കടത്ത്; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്, പ്രതിരോധം ഉയര്‍ത്താന്‍ സി.പി.എം
X

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾ സൃഷ്ടിച്ച വിവാദങ്ങൾ മറികടക്കാൻ കടുത്ത പ്രതിരോധം ഉയർത്താൻ സിപിഎം. ജില്ലകൾതോറും വിശദീകരണ യോഗങ്ങൾ വിളിച്ച് ആരോപണങ്ങൾക്ക് മറുപടി പറയും. അതേസമയം സിൽവർലൈനിന് പിന്നാലെ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് സമരം നടത്താൻ ലഭിച്ച പുതിയ ആയുധമായാണ് സ്വപ്നയുടെ ആരോപണങ്ങളെ പ്രതിപക്ഷം കാണുന്നത്.

മുഖ്യമന്ത്രിയേയും കുടുംബത്തെയുമാണ് സ്വപ്ന ആരോപണത്തിൻ്റെ മുൾമുനയിൽ നിർത്തിയത്. ഇതോടെ സിപിഎം തുടക്കം മുതൽ കടുത്ത പ്രതിരോധം ഉയർത്തി. മുഖ്യമന്ത്രിയെ കടന്നാക്രമിച്ച്, സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നു എന്നാണ് സിപിഎമ്മിൻ്റെ ആരോപണം. രഹസ്യമൊഴിയെ പിൻപറ്റി, കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ വരെ ചോദ്യം ചെയ്യാനുള്ള സാധ്യതയും സിപിഎം കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല.

സ്വപ്ന സുരേഷ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയതിനു പിന്നിൽ, ആസൂത്രിത നീക്കം നടന്നുവെന്നാണ് സിപിഎം കരുതുന്നത്. ജില്ലകൾതോറും വിശദീകരണ യോഗങ്ങൾ വിളിച്ച്, പ്രതിരോധം ഉയർത്തും. സ്വപ്നക്ക് പിന്നിൽ ബിജെപി ആണെന്ന് പറയാനാണ് സി പി എം തീരുമാനം.

അതേസമയം സിൽവർലൈനിന് പിന്നാലെ പ്രതിപക്ഷത്തിനു വീണുകിട്ടിയ പുതിയ ആയുധമാകുകയാണ് സ്വർണക്കടത്തിലെ പുതിയ വിവാദങ്ങൾ. തൃക്കാക്കര വിജയത്തിൻ്റെ ആവേശത്തിൽ ഇരിക്കുന്ന പ്രതിപക്ഷം ഒന്നടങ്കം സമരത്തിൻറെ മുൻനിരയിലുണ്ട്. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ആണ് ആരോപണത്തിൻ്റെ മുൾമുനയിൽ എന്നത് പ്രതിപക്ഷത്തിന് കൂടുതൽ നേട്ടമാണ്. .രണ്ടാമതും ഉയർന്ന സ്വർണക്കടത്ത് വിവാദങ്ങൾ,വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ വരെ സ്വാധീനിക്കുമോ എന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്. ഇടതു മുന്നണി ഒറ്റക്കെട്ടായി, രാഷ്ട്രീയ പ്രതിരോധത്തിന് മുന്നിട്ടിറങ്ങുന്നതിൻ്റെ കാരണവും ഇതാണ്.

TAGS :

Next Story