Quantcast

ഗുരുതര ആരോപണങ്ങളൊന്നും സ്വപ്‌ന സുരേഷ് ഉന്നയിച്ചിട്ടില്ല: എം.വി ഗോവിന്ദൻ

സ്വപ്‌നയുടേത് വ്യാജ ആരോപണങ്ങളാണെന്നും ഇപ്പോൾ പ്രതികരിക്കേണ്ടതില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

MediaOne Logo

Web Desk

  • Updated:

    23 Oct 2022 8:16 AM

Published:

23 Oct 2022 8:11 AM

ഗുരുതര ആരോപണങ്ങളൊന്നും സ്വപ്‌ന സുരേഷ് ഉന്നയിച്ചിട്ടില്ല: എം.വി ഗോവിന്ദൻ
X

തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളൊന്നും സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വപ്‌നയുടെ തുടർച്ചയായ വ്യാജ പ്രചരണങ്ങളോട് അപ്പപ്പോൾ പ്രതികരിക്കേണ്ടതില്ല. കേസ് കൊടുക്കേണ്ടതുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണർക്കെതിരെ പരസ്യ പ്രക്ഷോഭത്തിനിറങ്ങുമെന്ന് എൽ.ഡി.എഫ് തീരുമാനമെടുത്തതിന് പിന്നാലെയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം.

''സ്വപ്‌ന സുരേഷ് പറയുന്നതിലാണ് ധാർമ്മികതയുള്ളത് എന്ന് അടിച്ചേൽപ്പിക്കാൻ നോക്കേണ്ട, അവരിങ്ങനെ ഒരോന്ന് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ്''- എം.വി ഗോവിന്ദൻ പറഞ്ഞു. സ്വപ്‌നയുടേത് വ്യാജ ആരോപണങ്ങളാണെന്നും ഇപ്പോൾ പ്രതികരിക്കേണ്ടതില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. സിപിഎമ്മിന്റെ സമുന്നതരായ മൂന്ന് നേതാക്കൾക്കെതിരെയാണ് സ്വപ്‌ന സുരേഷ് ലൈംഗിക ആരോപണമുന്നയിച്ചത്. രണ്ട് മുൻ മന്ത്രിമാർക്കും നിയമസഭാ മുൻ സ്പീക്കർക്കുമെതിരെയാണ് സ്വപ്നയുടെ ആരോപണം. താൻ പറഞ്ഞതിൽ വല്ല കളവും ഉണ്ടെങ്കിൽ കേസ് കൊടുക്കാനും നിയമപരമായി നേരിടാനും ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വപ്ന വെല്ലുവിളിക്കുകയും ചെയ്തു.

'ഒരു കാരാണവശാവും വീട്ടിൽ കയറ്റാൻ കൊള്ളാത്ത വ്യക്തിത്വമാണ് കടകംപള്ളി സുരേന്ദ്രന്റേത്. ഒരു മന്ത്രിയുടെ നിലയിൽ നിന്നുകൊണ്ടല്ല അദ്ദേഹം പെരുമാറിയത്. ലൈംഗിക മെസേജുകൾ അയച്ചു. ലൈംഗികതയ്ക്കായി നിർബന്ധിച്ചു. ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ എനിക്കതിലൊന്നും താത്പര്യമുണ്ടായിരുന്നില്ല. ശിവശങ്കറിന് ഇക്കാര്യം അറിയാമായിരുന്നു. അദ്ദേഹമൊരു മന്ത്രിയല്ലേ എന്നാണ് മറുപടി പറഞ്ഞത്. ഈ വാട്സാപ്പ് സന്ദേശങ്ങളൊക്കെ ഇഡിയുടേയും മറ്റു അന്വേഷണ ഏജൻസികളുടേയും പക്കലുണ്ട്. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റോ കളവോ ഉണ്ടെങ്കിൽ കടകംപള്ളി സുരേന്ദ്രൻ കേസ് കൊടുക്കട്ടെ. എനിക്ക് ആരേയും ബ്ലാക്ക്മെയിൽ ചെയ്യേണ്ട കാര്യമില്ല. അതിൽ താത്പര്യമില്ല. ഞാൻ ആട്ടിവിട്ടു, ഒരു സ്ത്രീക്ക് അതിന്റെ ആവശ്യമേയുള്ളൂ. അതിന് ശേഷം എന്നോട് ദേഷ്യമായി. കേരളത്തിലെ രാഷ്ട്രീയക്കാർക്ക് സ്ത്രീകളോട് തുറന്ന് ഇടപെടാൻ പറ്റാത്തതിൽ വല്ലാത്ത മോഹഭംഗം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

പി.ശ്രീരാമകൃഷ്ണനും ഇതുപോലെയാണ്. ഒരു കോളേജ് വിദ്യാർഥിയെ പോലെയാണ് എന്നോട് പെരുമാറിയത്. 'ഐ ലവ് യു' എന്നടക്കം മെസേജുകൾ നിരന്തരം അയക്കുകയും റൂമിലേക്കും വീട്ടിലേക്കും വിളിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. ഇതും ശിവശങ്കറിനോട് പറഞ്ഞിട്ടുണ്ട്. ഒരു ഫ്രണ്ട്ഷിപ്പിന്റെ ഭാഗമായുള്ള ബന്ധങ്ങൾ ശ്രീരാമകൃഷ്ണനും മറ്റൊരു തരത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. ഔദ്യോഗിക ഭവനത്തിലേക്ക് ഒറ്റയ്ക്ക് വരാനൊക്കെ ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻ ഭർത്താവിന്റെ ഒരു വ്യക്തിഗത ആവശ്യത്തിനാണ് തോമസ് ഐസക്കിന്റെയടുത്ത് ചെന്നത്. ഒപ്പം കോൺസുലേറ്റിലെ പി.ആറും ഉണ്ടായിരുന്നു. അദ്ദേഹം രണ്ടാം നിലയിലേക്ക് വിളിപ്പിച്ച് സംസാരിച്ചു. എന്നാൽ അദ്ദേഹം മറ്റുള്ളവരെ പോലെ ഡയറക്ടല്ല. ചില സിഗ്‌നലുകൾ തരും. മൂന്നാറിലേക്ക് കൊണ്ടുപോകാമെന്നൊക്കെ പറഞ്ഞിട്ടുണ്ട്' - സ്വപ്ന അഭിമുഖത്തിൽ പറഞ്ഞു. മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.

TAGS :

Next Story