സ്വപ്നയുടെ ആരോപണങ്ങൾ: എച്ച്.ആർ.ഡി.എസിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി
സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമം നടന്നതെന്നാണ് ആരോപണം
തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ പുതിയ ആരോപണങ്ങൾക്ക് പിന്നിൽ എച്ച്.ആർ.ഡി.എസിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി. ആൾ കേരള ആന്‍റി കറപ്ഷൻ ആന്‍റ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്‍റാണ് പരാതി നൽകിയത്. എച്ച്.ആർ.ഡി.എസിന്‍റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
സ്വപ്ന സുരേഷിന്‍റെ പുതിയ ആരോപണങ്ങൾ ഗൂഢാലോചനയാണെന്നും എച്ച്.ആർ.ഡി.എസ് കേന്ദ്രീകരിച്ചാണ് ഇത് നടന്നതെന്നും പരാതിയിൽ പറയുന്നത്. സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമം നടന്നതെന്നാണ് ആരോപണം. എച്ച്.ആർ.ഡി.എസിന്‍റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
സ്വപ്ന സുരേഷും സരിത്തും പി.സി ജോർജും സംഘ് പരിവാർ നേതാക്കളും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നാണ് ആന്‍റി കറപ്ഷൻ ആന്‍റ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ വാദം.
Adjust Story Font
16