Quantcast

സ്വിഗ്ഗി ജീവനക്കാരുടെ സമരം 15-ാം ദിവസത്തില്‍; ഇന്ന് വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ച

യൂണിയനുകളുമായും വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചത്

MediaOne Logo

Web Desk

  • Published:

    28 Nov 2022 1:18 AM GMT

സ്വിഗ്ഗി ജീവനക്കാരുടെ സമരം 15-ാം ദിവസത്തില്‍;  ഇന്ന് വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ച
X

കൊച്ചി: എറണാകുളത്തെ സ്വിഗ്ഗി ഭക്ഷണ വിതരണ തൊഴിലാളികളുടെ സമരം ഒത്തുതീർപ്പാക്കാൻ ഇന്ന് വീണ്ടും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ അധ്യക്ഷതയിൽ ചർച്ച നടത്തും. സമരം 15 ദിവസം പിന്നിട്ടതോടെയാണ് സ്വിഗ്ഗി മാനേജ്മെന്‍റ് പ്രതിനിധികളുമായും വിവിധ തൊഴിലാളി യൂണിയനുകളുമായും വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചത്. നേരത്തെ രണ്ട് തവണ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. നാലു കിലോമീറ്ററിന് 30 രൂപയെന്ന ആവശ്യമാണ് ഇന്നും തൊഴിലാളികൾ പ്രധാനമായി ഉന്നയിക്കുക.

സ്വിഗ്ഗിയുടെ അയ്യായിരത്തോളം തൊഴിലാളികളാണ് കൊച്ചിയില്‍ പണിമുടക്ക് നടത്തുന്നത്. തൊഴില്‍ വകുപ്പിന്‍റെ മധ്യസ്ഥതയില്‍ രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. പണിമുടക്കിയ തൊഴിലാളികളും ഡ്യൂട്ടിയിലുള്ള ജീവനക്കാരും തമ്മിലുള്ള തര്‍ക്കം പലവട്ടം സംഘര്‍ഷത്തിന് കാരണമായിരുന്നു.

TAGS :

Next Story