Quantcast

നാല് വൈദികരെ ചുമതലകളിൽ നിന്ന് നീക്കി; വിമതര്‍ക്കെതിരെ നടപടിയുമായി സിറോ മലബാർ സഭ

കൂടുതൽ വൈദികർക്കെതിരെ നടപടിയെടുക്കാൻ സഭ കോടതി നിയമിക്കും

MediaOne Logo

Web Desk

  • Updated:

    2024-12-18 07:33:07.0

Published:

18 Dec 2024 7:32 AM GMT

Ernakulam-Angamaly Archdiocese
X

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വൈദികർക്കെതിരെ നടപടിയെടുത്ത് സിറോ മലബാർ സഭ. നാലു വൈദികരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി.കൂടുതൽ വൈദികർക്കെതിരെ നടപടിയെടുക്കാൻ സഭ കോടതി നിയമിക്കും. കുരിയ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിമതർ.

ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ഫാദർ വർഗീസ് മണവാളന്,ഫാ ജോഷി വേഴപ്പറമ്പിൽ, ഫാ. തോമസ് വാളൂക്കാരൻ, ഫാ. ബെന്നി പാലാട്ടി എന്നിവർക്കെതിരെയാണ്നടപടി. ഫാദർ വർഗീസ് മണവാളനോട് പ്രീസ്റ്റ് ഹോമിലേക്ക് മാറാനാണ് നിർദ്ദേശം നൽകിയത്. മറ്റുള്ളവരെ നിലവിലുള്ള ചുമതലകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ എന്നീ പള്ളികളിലെ വികാരിമാരായിരുന്ന മൂന്നു പേരെയും വിമത പ്രവർത്തനത്തിന്‍റെ പേരിലാണ് നീക്കിയത്.വിമതർക്കെതിരെ കടുത്ത നടപടികൾ എടുക്കാനാണ് സിറോ മലബാർ സഭയുടെ നീക്കം.ഇതിനായി സഭാ കോടതി ഉടൻ രൂപീകരിക്കും.

എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ, കൂരിയ അംഗങ്ങൾ എന്നിവർ അടങ്ങിയ ട്രെബ്യൂണലാണ് രൂപീകരിക്കുക. ഏകീകൃത കുർബാന അർപ്പിക്കാത്ത വിമതർക്കെതിരായ നടപടിക്ക് മുന്നോടിയായാണ് സഭ ട്രിബ്യൂണൽ രൂപീകരിക്കുന്നത്. ക്രിസ്തുമസിന് മുൻപ് കൂടുതൽ വൈദികർക്ക് എതിരെ നടപടി ഉണ്ടാകും. അതേസമയം നടപടികൾ അംഗീകരിക്കില്ലെന്ന് വിമതവിഭാഗം അറിയിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററിന്‍റെയോ കൂരിയായുടെയോ തീരുമാനങ്ങൾ അംഗീകരിക്കുന്നില്ലെന്നും പുതിയതായി ചാർജ് എടുക്കാൻ വരുന്നവരെ പള്ളികളിൽ പ്രവേശിപ്പിക്കില്ല എന്നുമാണ് വിമതവിഭാഗത്തിന്‍റെ തീരുമാനം.



TAGS :

Next Story