Quantcast

ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജി; ഔദ്യോഗിക സ്ഥിരീകരണത്തിന്​ തയ്യാറാകാതെ സിറോ മലബാർ സഭ

വത്തിക്കാനിൽ നിന്നാണ്​ സ്ഥിരീകരണം വരേണ്ടതെന്നാണ് നേതൃത്വം നൽകുന്ന വിശദീകരണം

MediaOne Logo

Web Desk

  • Published:

    27 July 2022 1:17 AM GMT

ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജി; ഔദ്യോഗിക സ്ഥിരീകരണത്തിന്​ തയ്യാറാകാതെ സിറോ മലബാർ സഭ
X

കൊച്ചി: ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജിയിൽ ഔദ്യോഗിക സ്ഥിരീകരണത്തിന്​ തയ്യാറാകാതെ സിറോ മലബാർ സഭ. വത്തിക്കാനിൽ നിന്നാണ്​ സ്ഥിരീകരണം വരേണ്ടതെന്നാണ് നേതൃത്വം നൽകുന്ന വിശദീകരണം.

ഏകീകൃത കുര്‍ബാന വിഷയത്തില്‍ വത്തിക്കാന്‍റെയും സിനഡിന്‍റെയും നിര്‍ദേശം നടപ്പാക്കാതെ വന്നതോടെയാണ് ബിഷപ്പ് ആന്‍റണി കരിയിൽ രാജി സമർപ്പിച്ചത്. രാജി അല്ലെങ്കിൽ പുറത്താക്കൽ, ഇതായിരുന്നു വത്തിക്കാൻ പ്രതിനിധി ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ മുന്നിൽ വെച്ചത്. ഇതോടെ പുറത്താക്കൽ ഒഴിവാക്കാനായി ബിഷപ്പ് കരിയിൽ വത്തിക്കാന് വഴങ്ങി. എന്നാൽ മാര്‍പാപ്പയുടെ തീരുമാനത്തിന് വിധേയപ്പെട്ടുകൊള്ളാമെന്നാണ് ബിഷപ്പ് പറഞ്ഞതെന്നും രാജി വച്ചിട്ടില്ലെന്നുമാണ് അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കുന്നത്. ബിഷപ്പിനെ മാറ്റിയാലും സിനഡ് അംഗീകരിച്ച കുര്‍ബാന രൂപതയിൽ നടപ്പിലാക്കിലെന്ന് രൂപതയിലെ വൈദിക സമിതിയും നിലപാട് എടുക്കുന്നു.

അതേസമയം ബിഷപ്പ് കരിയിൽ രാജി വെച്ചെന്ന വാർത്തയിൽ പ്രതികരിക്കാൻ സിറോ മലബാർ സഭ നേതൃത്വം തയ്യാറായില്ല. വത്തിക്കാൻ സ്ഥാനപതിയുടെ സന്ദർശനത്തോടെ അതിരൂപതയിൽ നാളുകളായി നിലനിൽക്കുന്ന ഭരണപരമായ പ്രതിസന്ധിയെ അവസാനിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് കർദിനാളിനെ അനുകൂലിക്കുന്നവർ പങ്കുവയ്ക്കുന്നത്. നേരത്തെ ഭൂമിയിടപാട്, കുര്‍ബാന ഏകീകരണം തുടങ്ങി എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കർദിനാൾ മാര്‍ ജോർജ്​ ആലഞ്ചേരിക്കെതിരെ നിലപാട് സ്വീകരിച്ച വൈദികര്‍ക്ക്​ ഒപ്പമായിരുന്നു ബിഷപ്പ് ആന്‍റണി കരിയില്‍. സഭയിലെ 35 രൂപതകളില്‍ എറണാകുളം അതിരൂപതയില്‍ മാത്രമാണ് ഏകീകൃത കുര്‍ബാന നടപ്പാക്കാത്തത്.



TAGS :

Next Story