ഏകീകൃത കുർബാന വിഷയത്തിൽ മാർപാപ്പക്ക് വീഴ്ചപറ്റിയെന്നത് തെറ്റായ പ്രചാരണമെന്ന് സിറോ മലബാർ സഭ
കുർബാന വിഷയത്തിൽ മാർപാപ്പക്ക് കൃത്യമായ ധാരണയുണ്ടെന്നും സിറോ മലബാർ സഭ പ്രസ്താവനയിൽ വ്യക്തമാക്കി.
കൊച്ചി: ഏകീകൃത കുർബാന വിഷയത്തിൽ മാർപാപ്പക്ക് വീഴ്ചപറ്റിയെന്നത് തെറ്റായ പ്രചാരണമെന്ന് സിറോ മലബാർ സഭ. വിമത സൈനികരും ജസ്റ്റിസ് കുര്യൻ ജോസഫും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കുർബാന വിഷയത്തിൽ മാർപാപ്പക്ക് കൃത്യമായ ധാരണയുണ്ടെന്നും സിറോ മലബാർ സഭ പ്രസ്താവനയിൽ വ്യക്തമാക്കി.
ഏകീകൃത കുർബാന നടത്തണമെന്ന് മാർപാപ്പ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ വസ്തുതാപരമായ പിശകുണ്ടെന്നും മാർപാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് അടക്കമുള്ള ചിലർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സിറോ മലബാർ സഭ നിലപാട് വ്യക്തമാക്കിയത്.
ഏകീകൃത കുർബാന നടപ്പാക്കണമെന്ന് രണ്ട് കത്തുകളിലൂടെ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തിലാണ് അസാധാരണ രീതിയിൽ വീഡിയോ സന്ദേശത്തിലൂടെ മാർപാപ്പ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടത്. മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന പ്രചാരണം മാർപാപ്പയോടുള്ള അനുസരണക്കേടിനെ ന്യായീകരിക്കാനുള്ള വിഫലശ്രമമാണെന്നും സിറോ മലബാർ സഭ പ്രസ്താവനയിൽ വ്യക്തമാക്കി.
Adjust Story Font
16