Quantcast

വൈകാരികത കത്തിക്കാൻ മതത്തെ ദുരുപയോഗപ്പെടുത്തരുത്: എസ്.വൈ.എസ്

''സമാധാനത്തോടുള്ള വിശ്വാസി മുസ്‌ലിംകളുടെ ആഭിമുഖ്യത്തെ ഭീരുത്വമായി ചിത്രീകരിക്കുന്നവർക്ക് ഇസ്‌ലാമിനെക്കുറിച്ച് ഒന്നുമറിയില്ല.''

MediaOne Logo

Web Desk

  • Published:

    25 Sep 2022 1:55 AM GMT

വൈകാരികത കത്തിക്കാൻ മതത്തെ ദുരുപയോഗപ്പെടുത്തരുത്: എസ്.വൈ.എസ്
X

കോഴിക്കോട്: മതചിഹ്നങ്ങളും മതപരമായ സംജ്ഞകളും തെരുവിൽ വൈകാരികത കത്തിച്ചുനിർത്താൻ വേണ്ടി ദുരുപയോഗപ്പെടുത്തുന്നത് ഇസ്‌ലാമിക ദർശനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അഭിപ്രായപ്പെട്ടു. കുറ്റ്യാടിയിൽ നടക്കുന്ന എസ്.വൈ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ദ്വിദിന ക്യാംപ് 'എനർജിയ 22' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയമായ ലക്ഷ്യങ്ങളോടെ സംഘടിച്ചവർ ഇസ്‌ലാമിലെ ഉജ്ജ്വലമായ ചരിത്രസന്ദർഭങ്ങളെ പോലും സ്വാർത്ഥതാൽപര്യങ്ങൾക്കുവേണ്ടി വക്രീകരിച്ച് അവതരിപ്പിക്കുകയാണ്. അക്രമവും അരാജകത്വവും കൊണ്ടല്ല ലോകത്ത് ഇസ്ലാം വ്യാപിച്ചത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും പൊതുമുതൽ നശിപ്പിച്ചും നടത്തുന്ന അക്രമങ്ങൾക്ക് ന്യായം ചമയ്ക്കാൻ ഇസ്ലാമിക പ്രമാണങ്ങളെ കൂട്ടുപിടിക്കുന്നവർ മുസ്ലിം സാമൂഹിക ജീവിതത്തെ അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്. സമാധാനത്തോടുള്ള വിശ്വാസി മുസ്‌ലിംകളുടെ ആഭിമുഖ്യത്തെ ഭീരുത്വമായി ചിത്രീകരിക്കുന്നവർക്ക് ഇസ്‌ലാമിനെക്കുറിച്ച് ഒന്നുമറിയില്ല എന്നതാണ് യാഥാർത്ഥ്യം. അത്തരക്കാർ നടത്തുന്ന അവിവേകപ്രവർത്തനങ്ങൾക്ക് മുസ്‌ലിം സമുദായത്തിന് കുറ്റം ഏറ്റെടുക്കാനാകില്ലെന്നും സയ്യിദ് ത്വാഹാ സഖാഫി കൂട്ടിച്ചേർത്തു.

എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി കുറ്റ്യാടി അധ്യക്ഷത വഹിച്ചു. വി. അബ്ദുൽ ജലീൽ സഖാഫി, കെ. അബ്ദുൽ കലാം, മുനീർ സഅദി പൂലോട് സംസാരിച്ചു.

Summary: ''The misuse of religious symbols and religious ideologies to inflame sentiments on the streets is not good to Islamic teachings'', says Syed Thwaha Saqafi, state president of SYS

TAGS :

Next Story