Quantcast

ദക്ഷിണേന്ത്യയിൽ കഞ്ചാവ് മൊത്തവിതരണം നടത്തുന്ന മാഫിയാ സംഘത്തലവനടക്കം രണ്ടു പേർ പിടിയിൽ

ഒഡീഷയിലെ ഉൾവനത്തിലെ ആദിവാസി കുടിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2022-11-28 14:52:02.0

Published:

28 Nov 2022 2:48 PM GMT

ദക്ഷിണേന്ത്യയിൽ കഞ്ചാവ് മൊത്തവിതരണം നടത്തുന്ന മാഫിയാ സംഘത്തലവനടക്കം രണ്ടു പേർ പിടിയിൽ
X

കൊച്ചി: ദക്ഷിണേന്ത്യയിൽ കഞ്ചാവ് മൊത്തവിതരണം നടത്തുന്ന മാഫിയാ സംഘത്തലവൻ അടക്കം രണ്ടു പേരെ എറണാകുളം തടിയിട്ടപ്പറമ്പ് പൊലീസ് പിടികൂടി. ഒഡീഷയിലെ ഉൾവനത്തിലെ ആദിവാസി കുടിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത് തടയാൻ ആദിവാസികൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആദിവാസികളെ ഉപയോഗിച്ച് കാട്ടിൽ കഞ്ചാവ് കൃഷി നടത്തി മൊത്തവിൽപ്പന നടത്തുന്നതാണ് സാംസൺ ഗന്ധയുടെ രീതി.

രണ്ട് കിലോ കഞ്ചാവുമായി തടിയിട്ടപ്പറമ്പില് പിടിയിലായ ചെറിയാൻ ജോസഫിനെ കുറിച്ചുള്ള അന്വേഷണമാണ് പൊലീസിനെ ഒഡീഷയിലെത്തിച്ചത്. കേരളം ,കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ വിപണനം നടത്താൻ വൻതോതിൽ കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തിന്റെ തലവൻ സാംസൺ ഗന്ധ, കൂട്ടാളി ഇസ്മയിൽ ഗന്ധ എന്നിവരാണ് പിടിയിലായത്. സാംസണും കൂട്ടാളി ഇസ്മയിലും അക്കൗണ്ട് വഴി പണമിടപാട് നടത്തുകയോ മൊബൈൽ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല.

കഴിഞ്ഞ മാർച്ച് മാസസത്തിൽ തടിയിട്ടപ്പറമ്പിലും വാഴക്കുളത്തും കുറുപ്പം പടിയിലുമായി 322 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണമാണ് എസ്എച്ഒ കഴ്‌സസണെയും സംഘത്തെയും ഒറീസയിലെത്തിച്ചത്. പ്രതികൾ ഒളിച്ച പ്രദേശത്ത് റോഡോ മൊബൈൽ ടവറോ ഉണ്ടായിരുന്നില്ല. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

TAGS :

Next Story