Quantcast

'ചെന്നിത്തല ഏറ്റവും ഊര്‍ജസ്വലനായ പ്രതിപക്ഷ നേതാവ്, ഭരണമാറ്റം മാത്രം വിലയിരുത്തുന്നത് നീതികേട്'

ഏറ്റവും റിസ്കെടുത്ത പ്രതിപക്ഷ നേതാവ്. ലീഡർ രമേശ് ചെന്നിത്തലക്ക് ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ടെന്ന് ടി എന്‍ പ്രതാപന്‍

MediaOne Logo

Web Desk

  • Updated:

    2021-05-23 12:13:37.0

Published:

23 May 2021 5:19 AM GMT

ചെന്നിത്തല ഏറ്റവും ഊര്‍ജസ്വലനായ പ്രതിപക്ഷ നേതാവ്, ഭരണമാറ്റം മാത്രം വിലയിരുത്തുന്നത് നീതികേട്
X

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഊർജ്ജസ്വലനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെന്ന് ടി എന്‍ പ്രതാപന്‍ എംപി. ഭരണമാറ്റം മാത്രം നോക്കി ഒരു പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനം വിലയിരുത്തുന്നത് നീതികേടാകും. ശക്തമായ സൈബർ ആക്രമണങ്ങളെയും വ്യക്തിഹത്യകളെയും വകവെക്കാതെയാണ് രമേശ് ചെന്നിത്തല കഴിഞ്ഞ അഞ്ച് വർഷവും പ്രവർത്തിച്ചത്. സർക്കാരിന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച് തെറ്റുകൾ ചൂണ്ടിക്കാണിച്ചു. ലീഡർ രമേശ് ചെന്നിത്തലക്ക് ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട് നല്‍കിയാണ് പ്രതാപന്‍ കുറിപ്പ് അവസാനിപ്പിച്ചത്.

ഏറ്റവും റിസ്കെടുത്ത പ്രതിപക്ഷ നേതാവ്

"കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഊർജ്ജസ്വലനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. ഏറ്റവും റിസ്കെടുത്ത പ്രതിപക്ഷ നേതാവ്. കഴിഞ്ഞ സർക്കാരിന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച് തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിൽ വിശ്രമമില്ലാതെ പ്രവർത്തിച്ച നേതാവിന് മുന്നിൽ പലതവണ സർക്കാർ തീരുമാനങ്ങളിൽ നിന്ന് പിറകോട്ട് പോകാനും പലതും തിരുത്താനും നിർബന്ധിതരായി.

ശക്തമായ സൈബർ ആക്രമണങ്ങളെയും വ്യക്തിഹത്യകളെയും വകവെക്കാതെയാണ് ലീഡർ രമേശ് ചെന്നിത്തല കഴിഞ്ഞ അഞ്ച് വർഷവും പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ കേരളയാത്രക്ക് ലഭിച്ച സ്വീകാര്യതയും ജനകീയതയും അദ്ദേഹത്തിന്റെ സേവനത്തിന് പൊതുജനം നൽകിയ അംഗീകാരമായിരുന്നു. ഭരണമാറ്റം മാത്രം നോക്കി ഒരു പ്രതിപക്ഷനേതാവിന്റെ പ്രവർത്തനം വിലയിരുത്തുന്നത് നീതികേടാകും.

കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷത്തെ നയിച്ച ലീഡർ രമേശ് ചെന്നിത്തലക്ക് ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്"- എന്നാണ് ടി എന്‍ പ്രതാപന്‍റെ കുറിപ്പ്.

ഹൈക്കമാന്‍റ് തീരുമാനം അംഗീകരിച്ച് ചെന്നിത്തല

വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുന്നു എന്നാണ് രമേശ് ചെന്നിത്തല ഫേസ് ബുക്കില്‍ കുറിച്ചത്. വി ഡി സതീശന് അഭിനന്ദനങ്ങള്‍. എല്ലാ ആശംസകളും നേരുന്നു എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം,

നിര്‍ണായകമായത് ഹൈക്കമാന്‍റ് തീരുമാനം

ഗ്രൂപ്പ് സമ്മർദത്തെ മറികടന്ന് സമീപകാലത്ത് ഹൈക്കമാന്‍റ് കൈക്കൊണ്ട ശക്തമായ തീരുമാനമാണ് നിയമസഭാ കക്ഷി നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്തത്. പുതുമുഖങ്ങളുമായി അധികാര തുടർച്ചയിലെത്തിയ പിണറായി സർക്കാരിനെ നേരിടാന്‍ നേതൃമാറ്റം അനിവാര്യമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്. സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും സമാന നിലപാട് സ്വീകരിച്ചു.

ചർച്ച നീട്ടാതെ എ.ഐ.സി.സി നിരീക്ഷകരായ മല്ലികാർജുന ഖാർഗെയും വൈത്തിലിംഗവും സമർപ്പിച്ച റിപ്പോർട്ട് ശരിവക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. എ, ഐ ഗ്രൂപ്പുകളിലെ മുതിർന്ന നേതാക്കള്‍ ഒറ്റക്കെട്ടായി നിന്ന അസാധാരണ സാഹചര്യം വലിയ ലക്ഷ്യങ്ങള്‍ മുന്നില കണ്ടാണെന്നതും ഹൈക്കമാന്‍റ് കണക്കിലെടുത്തു. ചെന്നിത്തല പ്രതിപക്ഷ നേതാവാകണമെന്നും ആവേശവും ആദർശവും കൊണ്ട് മാത്രം മുന്നോട്ട് പോകാനാകില്ലെന്നും ഉമ്മന്‍ചാണ്ടി വാദിച്ചെങ്കിലും ഫലം കണ്ടില്ല. കെപിസിസിയിലും ഉടനെ അഴിച്ചുപണി ഉണ്ടായേക്കും.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഊർജ്ജസ്വലനായ പ്രതിപക്ഷനേതാവായിരുന്നു രമേശ് ചെന്നിത്തല. ഏറ്റവും റിസ്കെടുത്ത...

Posted by T.N. Prathapan on Saturday, May 22, 2021


TAGS :

Next Story