Quantcast

തക്കാക്കോ അന്തരിച്ചു; വിടവാങ്ങിയത് ചെമ്മീന്‍ നോവല്‍ ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി

മലയാളിയായ തോമസ് മുല്ലൂരിനെ പ്രേമിച്ച് വിവാഹം കഴിച്ചതോടെ മലയാളത്തിന്റെ മരുമകളായി

MediaOne Logo

Web Desk

  • Published:

    5 Jan 2024 11:56 AM GMT

Takako passed away
X

കൊച്ചി: ജാപ്പനീസ് എഴുത്തുകാരി തക്കാക്കോ അന്തരിച്ചു. 79 വയസായിരുന്നു. 1976 ൽ തകഴിയുടെ വിശ്വപ്രസിദ്ധ നോവൽ ചെമ്മീൻ ജപ്പാനീസ് ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്യുക വഴി മലയാളത്തിന് പ്രിയങ്കരിയായ തക്കാക്കോ ജപ്പാനിലെ ഇറ്റാമായ സ്വദേശിയാണ്. ജാപ്പനീസ് സർവ്വകലാശാലയുടെ സിറ്റി ഓഫീസിൽ ജീവനക്കാരിയായിരിക്കെ 23ാം വയസ്സിലായിരുന്നു തക്കാക്കോ കേരളത്തിലെത്തിയത്.

Read Alsoസ്വപ്നങ്ങളുടെ ഭാരമില്ലാത്ത സഞ്ചാരം

1967 ൽ മലയാളിയായ തോമസ് മുല്ലൂരിനെ പ്രേമിച്ച് വിവാഹം കഴിച്ചതോടെ മലയാളത്തിന്റെ മരുമകളായി. കൂനന്മാവ് കോൺവെന്റിലെ സിസ്റ്റർ ഹിലാരിയാണ് തക്കാക്കോയെ മലയാളം പഠിപ്പിച്ചത്. കൂനന്മാവ് വാസിയാണ്. ഒരു ബസ്സ് അപകടത്തിൽപ്പെട്ട് ദീർഘ കാലമായി കിടപ്പിലായിരുന്നു.

TAGS :

Next Story