താലൂക്ക് ഓഫീസ് തീപിടിത്തം: പ്രതിയെ കുതിരവട്ടത്തേക്ക് മാറ്റി
സതീഷ് നാരായണന്റെ പ്രവർത്തനങ്ങളെക്കുറിച്ചന്വേഷിക്കാൻ പൊലീസ് സംഘം ഹൈദരാബാദിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്. ഹൈദരാബാദിൽ കാർ കത്തിച്ച കേസിൽ സതീഷ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വടകര താലൂക്ക് ഓഫീസ് തീപിടിത്ത കേസിലെ പ്രതി ആന്ധ്ര സ്വദേശി സതീഷ് നാരായണനെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. കേസിൽ റിമാൻഡിലായ സതീഷ് നാരായണൻ ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന രീതിയിൽ പെരുമാറിയ സാഹചര്യത്തിൽ ഡോക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. കോഴിക്കോട് മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിദഗ്ധന്റെ നിർദേശപ്രകാരമാണ് കുതിരവട്ടത്തേക്ക് മാറ്റിയത്. ഡോക്ടറുടെ സ്റ്റേറ്റ്‌മെന്റ് പൊലീസ് രേഖപ്പെടുത്തും. അതിന് ശേഷമാകും തുടർനടപടി തീരുമാനിക്കുക.
അതിനിടെ സതീഷ് നാരായണന്റെ പ്രവർത്തനങ്ങളെക്കുറിച്ചന്വേഷിക്കാൻ പൊലീസ് സംഘം ഹൈദരാബാദിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്. ഹൈദരാബാദിൽ കാർ കത്തിച്ച കേസിൽ സതീഷ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സതീഷിന് ഏതെങ്കിലും ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്നീ കാര്യങ്ങളും അന്വേഷിക്കും. സതീഷിന്റെ മാതാപിതാക്കളുമായി വടകര പൊലീസ് സംസാരിച്ചിരുന്നു. സതീഷ് വർഷങ്ങൾക്ക് മുമ്പെ മാനിസാകാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചിക്തിസ നടത്തുകയും ചെയ്തിരുന്നതായി രക്ഷിതാക്കൾ പൊലീസിനെ അറിയിച്ചു.
ഈ മാസം പതിനേഴിനാണ് വടകര താലൂക്ക് ഓഫീസിന് തീപിടിച്ചത്. ആന്ധ്ര സ്വദേശി സതീഷ് നാരാണനാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. പതിനേഴിലെ തീപിടിത്തതിന് മുമ്പ് നടന്ന ചെറിയ തീപിടിത്തം നടന്ന ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് സതീഷിലേക്ക് പൊലീസെത്തിയത്. കേസിൽ അറസ്റ്റിലായതും സതീഷ് മാത്രമാണ്.
Adjust Story Font
16