അട്ടപ്പാടിയിലെ ആദിവാസി കുടുംബത്തെ തമിഴ്നാട് പൊലീസ് മർദിച്ചതായി പരാതി
തമിഴ്നാട് മഞ്ചൂർ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും കൈക്കാട്ടിയിലെ വനം വകുപ്പ് ജീവനക്കാരും ചേർന്ന് മർദ്ദിച്ചു എന്നാണ് പരാതി
മര്‍ദനമേറ്റയാള്‍
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി കുടുംബത്തെ തമിഴ്നാട് പൊലീസ് മർദിച്ചതായി പരാതി. തമിഴ്നാട് മഞ്ചൂർ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും കൈക്കാട്ടിയിലെ വനം വകുപ്പ് ജീവനക്കാരും ചേർന്ന് മർദ്ദിച്ചു എന്നാണ് പരാതി.
തമിഴ്നാട് അതിർത്തിയോട് ചേർന്ന് താമസിക്കുന്ന ആദിവാസി കുടുംബത്തെയാണ് തമിഴ്നാട്ടിലെ പൊലിസ് ഉദ്യോഗസ്ഥനും വനം വകുപ്പ് ജീവനക്കാരനും ചേർന്ന് മർദ്ദിച്ചതായി പരാതി. കുടുംബം കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സ തേടി. അറുപത് വയസുള്ള രാമൻ, രാമന്റെ ഭാര്യ മലർ, മക്കളായ കാർത്തിക് , രഞ്ജന, അയ്യപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്.
വീടു പണി കഴിഞ്ഞ് തമിഴ്നാട് അതിർത്തിയിലുള്ള വാടക വീട്ടിലേക്ക് പോകുമ്പോഴാണ് രാമന് മർദ്ദനമേറ്റത്. കഞ്ചാവ് വളർത്തുന്നതായി ആരോപിച്ചായിരുന്നു മർദ്ദനം. മർദിച്ച ശേഷം കൈകൾ വേലികമ്പിക്കൊണ്ട് കെട്ടി. പിന്നീട് കിണ്ണക്കോരെ പൊലീസ് ചെക്ക് പോസ്റ്റിലേക്ക് കൊണ്ടുപോയി. ഇത് അന്വേഷിക്കാൻ പോയ കുടുംബത്തെയും മർദ്ദിച്ചു. മർദനത്തിനെതിരെ പുതൂർ പൊലീസിൽ കുടുംബം പരാതി നൽകി.
Adjust Story Font
16