'മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി വേണം'; സുപ്രിംകോടതിയെ സമീപിച്ച് തമിഴ്‌നാട്
ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്‌നാട്. ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം.
2021 നവംബറിൽ നൽകിയ അനുമതി പുനസ്ഥാപിക്കാനും അണകെട്ട് ബലപെടുത്തുന്ന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും കേരളത്തോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. തമിഴ്നാടിൻറെ കൂടുതൽ ബോട്ടുകൾക്ക് പെരിയാർ തടാകത്തിൽ സർവീസ് നടത്താൻ അനുമതി നൽകണമെന്ന ആവശ്യവും തമിഴ്നാട് മുന്നോട്ട് വെച്ചിട്ടുണ്ട്.
Next Story
Adjust Story Font
16