താമിർ ജിഫ്രിയെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് താമിറിന്റെ കൂടെ കസ്റ്റഡിയിലെടുത്തയാൾ
പ്ലാസ്റ്റിക് കവർ വിഴുങ്ങിയതായി താമിർ പറഞ്ഞെങ്കിലും പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നും ദൃക്‌സാക്ഷി മീഡിയവണിനോട് പറഞ്ഞു
മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് താമിറിന്റെ കൂടെ കസ്റ്റഡിയിലെടുത്തയാൾ. ഉന്നത ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരുന്നു മർദനം. പൊലീസ് ക്വാട്ടേഴ്‌സിൽ എത്തിച്ച ശേഷം വടികൊണ്ടാണ് മർദിച്ചത്. പ്ലാസ്റ്റിക് കവർ വിഴുങ്ങിയതായി താമിർ പറഞ്ഞെങ്കിലും പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നും ദൃക്‌സാക്ഷി മീഡിയവണിനോട് പറഞ്ഞു.
പൊലീസ് രേഖകൾ പ്രകാരം അഞ്ച് പേരെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് തെളിയുകയാണിപ്പോൾ. ആകെ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ നലാളുകൾ ജയിലിലാണ്. മറ്റു ഏഴുപേരെ താമിർ മരിച്ചതിന് പിന്നാലെ പെട്ടെന്ന് പോകണമെന്ന് പറഞ്ഞ് ഒരു അൾട്ടോ കാറിൽ കേറ്റി വിട്ടു.
പൊലീസ് ക്വാട്ടേഴ്‌സിൽ വെച്ച് താമിർ ജിഫ്രിക്കെതിരെ ക്രൂര മർദനമുണ്ടായി. ഒരു പൊലീസ് താമിറിനെ തന്നെ ലക്ഷ്യം വെച്ചുകൊണ്ട് മർദിച്ചു. ഇതിനിടക്ക് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വരുന്നു, അത് എസ്.പി യാണോ ആരാണോ തനിക്കറിയില്ല. പിന്നീട് ഇന്നലെ ഇയാളുടെ കൂടെയുള്ള ഒരാൾ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കൊപ്പം തങ്ങളെ മർദിച്ച മുറിയിൽ പോയിരുന്നു. അവിടെ ചില ഫർണീച്ചറും കർട്ടൺ ഉൾപ്പടെയുള്ളവ മാറ്റുകയും തെളിവ് നശിപ്പിക്കുകയും ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് ഇയാൾ പറഞ്ഞത്.
Adjust Story Font
16