Quantcast

കിളിമാനൂരില്‍ ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞു

ശക്തമായ മഴയിൽ റോഡിൽ നിന്ന് തെന്നി തോട്ടിലേക്ക് മറിയുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    24 Jun 2024 2:39 AM GMT

tanker lorry  overturned,kilimanoor,latest malayalam news,ടാങ്കര്‍ ലോറി മറിഞ്ഞു,തിരുവനന്തപുരം,ടാങ്കര്‍ ലോറി അപകടം,കിളിമാനൂര്‍
X

തിരുവനന്തപുരം: കിളിമാനൂർ തട്ടത്തുമലയിൽ ഇന്ധനം നിറച്ച ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞു.ശക്തമായ മഴയിൽ റോഡിൽ നിന്ന് തെന്നി തോട്ടിലേക്ക് മറിയുകയായിരുന്നു. തോട്ടിൽ ഇന്ധനം കലർന്നിട്ടുണ്ട്.ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.അപകടത്തിൽ ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റിട്ടുണ്ട്.

ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. പൊലീസും അഗ്നിശമനസേന അംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. ഐ.ഒ.സി അധികൃതരുടെ സഹായത്തോടെ ഇന്ധനം മാറ്റാനുള്ള ശ്രമം നടക്കുകയാണ്.


TAGS :

Next Story