Quantcast

താനൂര്‍ ബോട്ടപകടം; ശാസ്ത്രീയ വശങ്ങൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം

കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്

MediaOne Logo

Web Desk

  • Updated:

    18 May 2023 1:35 AM

Published:

18 May 2023 1:09 AM

tanur boat tragedy
X

താനൂര്‍ ബോട്ടപകടം

മലപ്പുറം: താനൂർ ബോട്ട് അപകടത്തിന്‍റെ ശാസ്ത്രീയ വശങ്ങൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം. കുസാറ്റിൽ നിന്നുള്ള വിദഗ്ധ സംഘം അപകടത്തിൽ പെട്ട ബോട്ട് പരിശോധിച്ചു. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.പ്രതികളുമായി തെളിവെടുപ്പും ഉടൻ പൂർത്തിയാക്കും.

ഉൾക്കൊള്ളാവുന്നതിലുമധികം ആളുകളെ കയറ്റിയതാണ് അപകടകാരണമെന്ന അന്വേഷണ സംഘത്തിൻറെ പ്രാഥമിക നിഗമനം ശരിവെക്കുകയാണ് ബോട്ട് പരിശോധിച്ച കുസാറ്റിൽ നിന്നുള്ള വിദഗ്ധ സംഘവും ഒപ്പം രൂപമാറ്റം വരുത്തിയ ബോട്ടിന്‍റെ അളവുകളിലടക്കം നിയമലംഘനങ്ങളുണ്ടായോ എന്നും പരിശോധിക്കും. ബോട്ടിന്‍റെ കാലപ്പഴക്കമടക്കം കണ്ടെത്താൻ വിശദമായ പരിശോധന നടത്തണം. പരിശോധന തുടരുമെന്ന് വിദഗ്ധ സമിതി പറഞ്ഞു.

ബോട്ടിന് സർവീസ് നടത്താൻ അനുമതി ലഭിച്ചത് സംബന്ധിച്ചും പൊലീസ് വിശദമായി പരിശോധിക്കുകയാണ് . ഇതിന്‍റെ ഭാഗമായി ബേപ്പൂരിലെയും ആലപ്പുഴയിലെയും തുറമുഖ ഓഫീസുകളിൽ പരിശോധന നടത്തി രേഖകൾ കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത രേഖകളിൽ പറയുന്ന പ്രകാരം തന്നെയാണോ ബോട്ടിന്‍റെ നിലവിലെ രൂപമെന്നതടക്കം പൊലീസ് പരിശേോധിക്കും, ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനുമാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇതിനിടെ കേസിൽ റിമാൻഡിലായിരുന്ന അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയാണ് . ബോട്ടുടമ നാസറും സ്രാങ്ക് ദിനേശുമടക്കമുള്ളവരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ബോട്ടിന് പ്രവർത്തനാനുമതി ലഭിച്ചത് സംബന്ധിച്ചടക്കം ഉടമ നാസറിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇതോടൊപ്പം കസ്റ്റഡിയിലുള്ള പ്രതികളുമായി തെളിവെടുപ്പും പൂർത്തിയാക്കും.



TAGS :

Next Story