തരൂരിന്റെ നീക്കം പാർട്ടി വിരുദ്ധമെന്ന് കരുതുന്നില്ല: താരിഖ് അൻവർ
കേരളത്തിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂർ നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ തത്കാലം ഇടപെടേണ്ട എന്നാണ് ഹൈക്കമാൻഡ് തീരുമാനം.
ന്യൂഡൽഹി: ശശി തരൂരിന്റെ നീക്കം പാർട്ടി വിരുദ്ധമെന്ന് കരുതുന്നില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. തരൂരിനെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹം പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുമെന്ന് കരുതുന്നില്ല. കേരളത്തിലെ മുതിർന്ന നേതാക്കളുമായി വിഷയം ചർച്ച ചെയ്യുമെന്നും താരിഖ് അൻവർ പറഞ്ഞു.
കേരളത്തിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂർ നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ തത്കാലം ഇടപെടേണ്ട എന്നാണ് ഹൈക്കമാൻഡ് തീരുമാനം. വിഷയം സംസ്ഥാന നേതൃത്വം തന്നെ പരിഹരിക്കട്ടെ എന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.
അതിനിടെ വി.ഡി സതീശന്റെ 'കുത്തിയാൽ പൊട്ടുന്ന ബലൂൺ' പരാമർശത്തിന് മറുപടിയുമായി എം.കെ രാഘവൻ, ശശി തരൂർ, കെ.മുരളീധരൻ തുടങ്ങിയവർ രംഗത്തെത്തി. ബലൂണിനെയും കുത്താൻ ഉപയോഗിക്കുന്ന സൂചിയേയും അത് പിടിക്കുന്ന കൈകളെയും എല്ലാം ബഹുമാനിക്കുന്നവരാണ് തങ്ങളെന്ന് എം.കെ രാഘവൻ പറഞ്ഞു. ആരെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതെന്നും അങ്ങനെ ചെയ്താൽ സൗദിക്കെതിരെ കളിച്ച മെസ്സിയുടെ ഗതി വരുമെന്നുമായിരുന്നു കെ. മുരളീധരന്റെ പ്രതികരണം.
Adjust Story Font
16