Quantcast

'നികുതി ബഹിഷ്കരണം കോണ്‍ഗ്രസിന്‍റെ രീതിയല്ല'; നികുതി ബഹിഷ്‌കരണാഹ്വാനത്തിൽ നിന്നും കോൺഗ്രസ് പിന്നോട്ട്

കെ.പി.സി.സി അധ്യക്ഷൻ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് നികുതി ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകും എന്ന പ്രഖ്യാപനമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2023-02-12 08:26:31.0

Published:

12 Feb 2023 8:22 AM GMT

Tax boycott, Congress,  tax boycott call, Congress withdraws,
X

കൊച്ചി: നികുതി ബഹിഷ്‌കരണാഹ്വാനത്തിൽ നിന്നും കോൺഗ്രസ് പിന്നോട്ട്. സമര രീതിയെ കുറിച്ച് പാർട്ടിക്കകത്ത് ആശയക്കുഴപ്പമുണ്ടെന്ന രീതിയിൽ കൂടുതൽ ചർച്ച വേണ്ട. നികുതി വർദ്ധന പിൻവലിക്കാത്ത സർക്കാരിനെതിരെ സമരം ശക്തമാക്കാനും കെ.പി.സി.സി നിർവാഹകയോഗത്തിൽ തീരുമാനമായി. കെ.പി.സി.സി അധ്യക്ഷൻ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് നികുതി ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകും എന്ന പ്രഖ്യാപനമുണ്ടായത്.

എന്നാൽ അത്തരമൊരു രീതി കോൺഗ്രസിന്റേതല്ലെന്നും കെ.പി.സി.സി അധ്യക്ഷൻ ഏത് സാഹചര്യത്തിലാണ് അത് പറഞ്ഞതെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എന്നാൽ ഇന്ന് അദ്ദേഹം ഇക്കാര്യത്തിൽ കുറച്ചുകൂടി വ്യക്തത വരുത്തി ഞങ്ങൾ രണ്ടുപേരും പറഞ്ഞത് ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ പണ്ട് നടത്തിയ പ്രസ്താവനക്ക് വിരുദ്ധമായി പറഞ്ഞതല്ല. മറിച്ച് അദ്ദേഹത്തെ ആക്ഷേപിക്കുന്ന തരത്തിൽ പറഞ്ഞതാണ്. സതീശൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ്

നികുതി വർധനയിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തിയത്. ഒരു രൂപ പോലും കുറയ്ക്കാത്ത ഉളുപ്പില്ലായ്മയാണ് മുഖ്യമന്ത്രി കാട്ടിയതെന്ന് സുധാകരൻ തുറന്നടിച്ചു. വർധിപ്പിച്ച നികുതി ഒരാൾപോലും അടക്കരുതെന്നും അദ്ദേഹം ആഹ്വനം ചെയ്തു.

നികുതി വർധന നടപ്പാക്കാൻ സർക്കാറിന് പിടിവാശിയാണ്. മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുൻപിൽ സംസ്ഥാനത്തെ തളച്ചിട്ടെന്നും കെ. സുധാകരൻ കുറ്റപ്പെടുത്തി. വർധിപ്പിച്ച നികുതി ആരും അടക്കരുതെന്ന് ആഹ്വാനം ചെയ്ത സുധാകരൻ, നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും ഉറപ്പു നൽകി. അതേസമയം സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം അപകടകരമാണെന്നും നികുതി കുടിശിക പിരിക്കാൻ നിയമഭേദഗതി വേണമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു






TAGS :

Next Story