പിണറായിയിലെ സ്കൂള്‍ ശുചിമുറിയില്‍ കാമറ: അധ്യാപകന്‍ അറസ്റ്റില്‍
വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്
കണ്ണൂര്‍ പിണറായിയില്‍ സ്കൂളിലെ ശുചിമുറിയിൽ കാമറ വച്ചെന്ന പരാതിയില്‍ അധ്യാപകൻ അറസ്റ്റിൽ. വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. പെൺകുട്ടികളുടെ ശുചിമുറിയിൽ മൊബൈല്‍ ഫോണ്‍ കാമറ വെച്ച് കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ശുചിമുറിയില്‍ കാമറയുണ്ടെന്ന് കുട്ടികളാണ് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അധ്യാപകര്‍ ഉടന്‍ തന്നെ ധര്‍മടം പൊലീസിനെ അറിയിച്ചു. പൊലീസ് സ്കൂളിലെത്തി നടത്തിയ പരിശോധനയിലാണ് ഫോണ്‍ നൗഷാദിന്‍റേതാണെന്ന് വ്യക്തമായത്. സ്കൂളിലെ താത്കാലിക അറബി അധ്യാപകനാണ് നൗഷാദ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Next Story
Adjust Story Font
16