Quantcast

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച അധ്യാപകന് സസ്‌പെൻഷൻ; ഡി.ഡി.ഇ അന്വേഷണം ആരംഭിച്ചു

മുട്ടന്നൂർ യു.പി സ്‌കൂൾ അധ്യാപകൻ ഫർസിൻ മജീദിനെയാണ് സസ്‌പെൻഡ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2022-06-14 08:13:04.0

Published:

14 Jun 2022 7:15 AM GMT

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച അധ്യാപകന് സസ്‌പെൻഷൻ; ഡി.ഡി.ഇ അന്വേഷണം ആരംഭിച്ചു
X

കണ്ണൂർ: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവായ അധ്യാപകന് സസ്പെൻഷൻ. മുട്ടന്നൂർ എയ്ഡഡ് യുപി സ്‌കൂൾ അധ്യാപകനായ ഫർസീൻ മജീദിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച സംഭവത്തിൽ ഫർസിന് മജീദിന് എതിരെ ഇന്നലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഫർസിനെ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുന്നതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചത്.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായ ഉടനെത്തന്നെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നടപടിക്ക് നിർദേശം നൽകിയിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനാണ് മന്ത്രി നിർദേശം നൽകിയത്. മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനാണ് അധ്യാപകൻ ശ്രമിച്ചതെന്നും ഈ പശ്ചാത്തലത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നും മന്ത്രി നിർദേശിച്ചിരുന്നു.

ഡി പി ഐ യുടെ നിർദ്ദേശപ്രകാരം സംഭവത്തിൽ ഡി ഡി ഇ അന്വേഷണം ആരംഭിച്ചു. ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂളിൽ നേരിട്ട് എത്തിയാണ് അന്വേഷണം ആരംഭിച്ചത്. ഫർസിന്റെ സർവീസ് ബുക്ക്‌, ഹാജർ റെജിസ്റ്റർ തുടങ്ങിയവ പരിശോധിക്കുമെന്നും വേണ്ടി വന്നാൽ സസ്പെൻഷൻ നീട്ടുമെന്നും ഡി.ഡി.ഇ പറഞ്ഞു.

ഇതിനിടെ ഫർസിനെ സ്കൂളിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപെട്ട് ഡി.വൈ.എഫ്.ഐ യും എസ് എഫ് ഐ യും സ്കൂളിലേക്ക് മാർച്ച്‌ നടത്തി. മാർച്ച്‌ സ്കൂളിന് മുന്നിൽ പൊലീസ് തടഞ്ഞു. എന്നാൽ ഫാൻസിന്റെ നിയമനം സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള വകുപ്പ് തല നടപടിക്ക് സാധ്യത ഇല്ലെന്നുമാണ് വിവരം.




TAGS :

Next Story