Quantcast

എറണാകുളം ജില്ലയിൽ താപനില ഉയരുന്നു; മുന്നറിയിപ്പുമായി അധികൃതർ

തൊഴിൽ സമയം ഉൾപ്പെടെ ക്രമീകരിച്ച് ചൂടിനെ പ്രതിരോധിക്കാൻ നിർദേശം

MediaOne Logo

Web Desk

  • Published:

    15 Feb 2024 1:13 AM GMT

kochi temperature
X

കൊച്ചി: എറണാകുളം ജില്ലയിൽ താപനില ഉയരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും. ജില്ലയിൽ ഇന്നലെ 33 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യത ഉള്ളതിനാൽ തൊഴിൽ സമയം ഉൾപ്പെടെ ക്രമീകരിച്ച് ചൂടിനെ പ്രതിരോധിക്കാനാണ് നിർദേശം.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്ന ചൂടാണ് ഫെബ്രുവരി ആദ്യവാരത്തിൽ തന്നെ ജില്ലയിൽ രേഖപ്പെടുത്തിയത്. താപനില ഉയരുന്ന പശ്ചാത്തലത്തിൽ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം.

വെയിൽ കൂടിയ സമയങ്ങളിൽ പുറത്ത് ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകി. ദാഹമില്ലെങ്കിലും വെള്ളം കൂടുതൽ കുടിക്കണം. ജലാംശം അടങ്ങിയ പഴവർഗങ്ങൾ കഴിക്കണമെന്നും നിർദേശത്തിലുണ്ട്. ചൂട് കൂടിയതോടെ ദേശീയ പാതാ നിർമാണത്തിനെത്തിയ തൊഴിലാളികൾ ഉൾപ്പെടെ ബുദ്ധിമുട്ടിലാണ്.

ചൂട് ഇതുപോലെ തുടർന്നാൽ വരുംദിവസങ്ങളിൽ വരൾച്ചഉൾപ്പെടെയുള്ള പ്രതിസന്ധികൾ രൂക്ഷമാകും. സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ സ്വയം ക്രമീകരണം ഏർപ്പെടുത്തണമെന്നും ജില്ലാ ആരോഗ്യ വിഭാഗം നിർദേശം നൽകി.



TAGS :

Next Story