തിരുവനന്തപുരത്ത് ക്ഷേത്ര ഓഫീസ് തുറന്ന് കവർച്ച: നാല് പവനും ആറു കാണിക്ക വഞ്ചികളും കവർന്നു
പാങ്ങപ്പാറ കുഞ്ചുവീട്ടിൽ ഭദ്രകാളീ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. നാലു പവനോളം സ്വർണ്ണവും ആറു കാണിക്കവഞ്ചികളും മോഷ്ടാക്കൾ കവർന്നു.
തിരുവനന്തപുരം പാങ്ങപ്പാറയിൽ ക്ഷേത്ര ഓഫീസ് തുറന്ന് കവർച്ച. പാങ്ങപ്പാറ കുഞ്ചുവീട്ടിൽ ഭദ്രകാളീ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. നാലു പവനോളം സ്വർണ്ണവും ആറു കാണിക്ക വഞ്ചികളും മോഷ്ടാക്കൾ കവർന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നതായി കരുതുന്നത്. ജീവനക്കാർക്ക് തുറക്കാനായി സൂക്ഷിച്ചിരുന്ന താക്കോലുപയോഗിച്ചാണ് ഷേത്ര ഓഫീസ് തുറന്നത്. അലമാരയിലെ ലോക്കറിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. മോഷണ ശേഷം ഓഫീസ് മുറിയിൽ മുഴുവൻ മോഷ്ടാക്കൾ മഞ്ഞൾ പൊടി വിതറി. കാണിക്കവഞ്ചികൾ ഒരു കിലോമീറ്ററിനപ്പുറം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
വൈകുന്നേരം ക്ഷേത്രം തുറക്കാനെത്തിയ പ്രസിഡന്റാണ് ഓഫീസ് തുറന്നിട്ട നിലയിൽ കണ്ടത്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16